ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവാദം നല്കണം: സീറോ മലബാര്‍ കുടുംബ കൂട്ടായ്മ

കൊച്ചി: കോവിഡില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവാദം നല്കാത്തത് നിരാശാജനകമാണെന്ന് സീറോ മലബാര്‍ കുടുബ കൂട്ടായ്മ.

കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചും പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയും എല്ലാ ആരാധനാലയങ്ങളും തുറക്കാന്‍ അനുവാദം നല്കണമെന്ന് സീറോ മലബാര്‍ സഭ കുടുംബക്കൂട്ടായ്മ. മാനദണ്ഡങ്ങള്‍ യഥാക്രമം പുതുക്കി ആരാധനാലയങ്ങളുടെ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി സാധാരണ രീതിയിലേകക്് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണം. യോഗം ആവശ്യപ്പെട്ടു.
അതേ സമയം ഇന്ന് ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തെക്കുറിച്ച് മന്ത്രിസഭായോഗം തീരുമാനമെടുത്തേക്കും എന്നും സൂചനയുണ്ട്.

ബാറുകളും ബിവറേജുകളും തുറക്കാന്‍ അനുവാദം കൊടുത്തിട്ടും ആരാധനാലയങ്ങള്‍ തുറന്നുകൊടുക്കാത്തത് വിശ്വാസികളുടെ പ്രതിഷേധത്തിനും നിരാശയ്ക്കും കാരണമായിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.