സ്ലോവാക്യ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടഞ്ഞുകിടക്കുകയായിരുന്ന സ്ലോവാക്യയിലെ ദേവാലയങ്ങള്‍ വീണ്ടും തുറന്നു. നാഷനല്‍ ബിഷപ്‌സ് കമ്മിറ്റി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കും ദേവാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
65 വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് പ്രത്യേക പരിഗണനയും ശ്രദ്ധയും കൊടുക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ദേവാലയത്തിലേക്ക് പ്രവേശിക്കുന്ന വ്യക്തികള്‍ തങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവച്ചു തന്നെ നല്കിയിരിക്കണം. ദിവ്യകാരുണ്യം കൈകളില്‍ മാത്രമേ നല്കു.
ദേവാലയത്തിലോ കസേരകളിലോ പുസ്തകങ്ങള്‍ ഉണ്ടായിരിക്കുകയില്ല. ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1421 കോവിഡ് കേസുകളില്‍ പാതിയും സുഖംപ്രാപിച്ചിട്ടുണ്ട്.