പ്രസ്റ്റണ്‍: മിശിഹായും സഭയും തമ്മിലുള്ള ബന്ധമാണ് എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനമെന്ന് ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍.
ഈശോയെ കൂടുതല്‍ അറിയാന്‍ കഴിയുന്ന കാലമാണ് ദനഹാകാലം. മിശിഹാ ലോകത്തിന്റെ പാപങ്ങള്ന ീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടാണ് എന്നതുപോലെയുള്ള പല വെളിപാടുകളും നമുക്ക് ദനഹാക്കാലം നല്‍കുന്നുണ്ട്. ഈശോയെ വെളിപെടുത്തിയത് സ്നാപകയോഹന്നാനാണ്.
മണവാട്ടി ഉളളവനാണ് മണവാളന്. ഇസ്രായേലിനെ വിമോചിപ്പിക്കുന്നത് ഇസ്രായേല്‍ മണവാട്ടിയായതു കൊണ്ടാണ്. മണവാട്ടിയെ ലഭിക്കാന്‍ വേണ്ടിയാണ്. പഴയ നിയമത്തില്‍ ദൈവമാണ് മണവാളന്. ഏശയ്യപ്രവാചകന് 54: 5 ല്‍ നാം അത് വായിക്കുന്നുണ്ട്.
ദൈവവും മനുഷ്യവര്‍ഗ്ഗവും തമ്മിലുള്ള വിവാഹമാണ് ഓരോ ഞായറാഴ്ചയും വിശുദ്ധ കുര്‍ബാനയിലും നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മണവാളനും മണവാട്ടിയും തമ്മിലുള്ള സംഭാഷണം പോലെയാണ് വിശുദ്ധ കുര്‍ബാനയിലെ ഓരോ ഭാഗങ്ങളും. സ്നേഹവിരുന്നിലാണ് നാം വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരുന്നത്.
മണവാളനെ നഷ്ടപ്പെടുന്ന കന്യകമാരെക്കുറിച്ച് പത്തുകന്യകമാരുടെ ഉപമയില്‍ നാം കാണുന്നുണ്ട്.മിശിഹായും സഭയും തമ്മിലുള്ള ബന്ധമാണ് മറ്റെല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനം. മിശിഹായുടെ സ്നേഹത്തിന്റെ വലിയ അടയാളമാണ് നാം കുരിശില്‍ കാണുന്നത്. ഇത് മണവാട്ടിയെ വിശുദ്ധീകരിക്കാന്‍ വേണ്ടിയാണ്. സഭയെ വിശുദ്ധീകരിക്കുന്നത് ജലം കൊണ്ട് കഴുകി വചനത്താല്‍ വെണ്മയുള്ളതാക്കികൊണ്ടാണ്. വചനശുശ്രൂഷയുടെ, കുരിശിലെ ബലിയിലെ ഉദ്ദേശ്യം എന്താണ്?. തിരുസഭ കളങ്കരഹിതവും വിശുദ്ധവുമായിരിക്കണം.
മുന്തിരിച്ചെടിയും ശാഖയും വേര്‍തിരിക്കാന്‍ കഴിയാത്തതുപോലെ മണവാളനുംമണവാട്ടിയും ചേര്‍ന്നിരിക്കുന്നവരാണ്. നിങ്ങളാണ് ദൈവത്തിന്റെ ആലയം, നിങ്ങളാണ് മണവാട്ടി. സഭയോടും മിശിഹായോടും ബന്ധപ്പെടുത്തിയാണ് ഭാര്യഭര്ത്തൃബന്ധത്തെയും വിശദീകരിക്കുന്നത്. യഥാര്‍ത്ഥമായ ബന്ധം മിശിഹായും സഭയും തമ്മിലുളളതാണ്.
ഒരു ആത്മാവും ഒരു ശരീരവും എന്ന നിലയിലുളള വേര്പെടുത്താനാവാത്തവിധത്തിലുള്ള ബന്ധമാണ്. വിവാഹത്തിന്റെ ആസ്വാദനത്തിലാണ് ഓരോ വിശുദ്ധകുര്‍ബാനയിലും നാം പങ്കുചേരുന്നത്. മണവാട്ടിക്ക് ദൈവത്തിന്റെ തേജസുണ്ടായിരുന്നു. മണവാട്ടിയുടെ ഭാഗമായിട്ടുള്ളത് അമൂല്യമായ രത്നമാണ്.
പഴയ ഉടമ്പടിയും പുതിയ ഉടമ്പടിയും തമ്മില്‍ വ്യത്യാസമുണ്ട്.മ ണവാളനെ അനുസരിച്ചില്ലെങ്കില്‍ മണവാട്ടിയെ ഉപേക്ഷിക്കുന്നതാണ് പഴയ ഉടമ്പടി. പുതിയ ഉടമ്പടിയില്‍ പുതിയ ചൈതന്യം നിക്ഷേപിക്കുന്നുണ്ട്. അവരുടെ തെറ്റുകള്‍ ഞാന്‍ പരിഗണിക്കുന്നില്ലെന്നും ഞാന്‍ അവരുടെ ദൈവവും അവരെന്റെ ജനവുമായിരിക്കും എന്നമട്ടിലാണ് പുതിയ ഉടമ്പടി. തിരുസഭയുടെ ഭാഗമെന്ന നിലയില്‍, ക്രൈസ്തവരെന്ന നിലയില്‍, വിവാഹവിരുന്നില്‍ പങ്കെടുക്കുന്നവരെന്ന നിലയില്‍ മണവാളനെ കാണാന്‍, മണവാട്ടിയുടെ ഭാഗമെന്ന നിലയില്‍ നില്ക്കാന് കഴിയുന്നുണ്ടോ എന്ന നാം ആത്മശോധന നടത്തണം. കര്‍ത്താവിന്റെ വലിയ കരുണ,സ്നേഹം അവസാനിക്കാത്ത സ്നേഹം,സ്നേഹത്തിലുള്ള ത്യാഗം സഹനം മരണം ഇതൊക്കെ തിരിച്ചറിയാന്ന മുക്ക് കഴിയുന്നുണ്ടോ.?
ഐവില്‍ ഗീവ് യൂ താങ്ക്സ് എന്നാണ് യൂക്കരിസ്റ്റ് എന്ന വാക്കിന്റെ അര്‍ത്ഥം. തന്നെതന്നെ ശൂന്യനാക്കുന്നതും, കുരിശുമരണത്തോളം താഴ്ത്തപ്പെടുന്നതും എന്തിന് വേണ്ടിയാണ്? മണവാട്ടിക്കുവേണ്ടിയാണ്. വിശുദ്ധയാക്കാന്‍ വേണ്ടിയാണ്. നിരന്തരം നന്ദിപ്രകാശിപ്പിക്കാന്‍ നമുക്ക് കഴിയണം. എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍ ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍,എല്ലാകാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍ ഇതാണ് നമ്മെക്കുറിച്ചുള്ള ദൈവഹിതം.
സഭയിലായിരിക്കുമ്പോള്‍ ശിരസിനോട് വേര്‍പെടുത്താന്‍ കഴിയാത്തവിധം അവസ്ഥയിലായിരിക്കുമ്പോഴാണ് ഇപ്രകാരം സാധിക്കുന്നത്.ന മ്മുക്ക് നമ്മുടെ വിളിയുടെ ഔന്നത്യംമനസ്സിലാക്കാം. വിളിയിലൂടെ, സമര്‍പ്പണത്തിലൂടെ ലഭിക്കുന്നത് എന്ത് എന്ന് തിരിച്ചറിയാന്‍ നമുക്ക് കഴിയട്ടെ.
എല്ലാ ഭൗതികചിന്തകളില്‍ നിന്ന് മോചിതരാകാനും വിവാഹവിരുന്നിനെ അതിന്റെ പൂര്‍ണ്ണതയില്‍ അനുഭവിക്കാനും ഓരോ വിശുദ്ധ കുര്‍ബാനയിലും നമുക്ക് കഴിയട്ടെ. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.