ബൈഡന്റെ യൂണിവേഴ്‌സിറ്റി സന്ദര്‍ശനം അറിയില്ലെന്ന് ആര്‍ച്ച് ബിഷപ്

സിന്‍സിനാറ്റി: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ യൂണിവേഴ്‌സിറ്റി സന്ദര്‍ശനത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ഇങ്ങനെയൊരു പ്രോഗ്രാം സംഘടിപ്പിക്കുന്നതിന് താന്‍ അനുവാദം നല്കിയിട്ടില്ലെന്നും സിന്‍സിനാറ്റി ആര്‍ച്ച് ബിഷപ് ഡെന്നിസ് ഷെന്വര്‍. പ്രോഗ്രാമുമായി ബന്ധപ്പെട്ട് ആരും തന്നെ ഇതുവരെയും ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

സിന്‍സിനാറ്റി അതിരൂപതയിലെ മൗണ്ട് സെന്റ് ജോസഫ് യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നാണ് ടൗണ്‍ഹാളില്‍ ഒരു പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ബൈഡന്‍ ഈ പ്രോഗ്രാമില്‍ പങ്കെടുക്കുന്നതായിട്ടാണ് വാര്‍ത്ത. എന്നാല്‍ ഇക്കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്നാണ് ആര്‍ച്ച് ബിഷപ്പിന്റെ വിശദീകരണം. ബൈഡന്റെ അബോര്‍ഷന്‍ അനുകൂലമായ നിലപാട് അമേരിക്കയിലെ കത്തോലിക്കാ മെത്രാന്മാരെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.