വത്തിക്കാന്‍ സിറ്റി: ഗോവ ദൗമൗവ് അതിരൂപതയുടെ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഫിലിപ്പ് നേരി, ഹൈദരാബാദ് അതിരൂപതയുടെ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ അന്തോണി പൂല എന്നിവരെ റോമന്‍ കൂരിയാ വിഭാഗങ്ങളിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.
സുവിശേഷവല്‍ക്കരണത്തിനായുള്ള വിഭാഗത്തിലെ അംഗമായിട്ടാണ് കര്‍ദിനാള്‍ ഫിലിപ്പ് നേരിയെ നിയമിച്ചിരിക്കുന്നത്. സമഗ്ര മാനവവികസനത്തിനായുള്ള വിഭാഗത്തിലെ അംഗമായിട്ടാണ് കര്‍ദിനാള്‍ അന്തോണി പൂലയെ നിയമിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ആഗസ്റ്റ് 27 നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇരുവരെയും കര്‍ദിനാള്‍തിരുസംഘത്തില്‍ അംഗങ്ങളാക്കിയത്.