പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രമന്ത്രിയോട് ആശങ്ക പ്രകടിപ്പിച്ച് ആര്‍ച്ച് ബിഷപ് ഡോ. എം സൂസപാക്യം

തിരുവനന്തപുരം: ബിജെപിയുടെ ഗൃഹസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി വെള്ളയമ്പലം ആര്‍ച്ച് ബിഷപ്‌സ് ഹൗസിലെത്തിയ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനോട് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ എം സൂസപാക്യം ആശങ്ക അറിയിച്ചു.

മുസ്ലീം സമൂദായത്തിന്റെ പേരെടുത്തു പറഞ്ഞ ആര്‍ച്ച് ബിഷപ്, ഇതുമായി ബന്ധപ്പെട്ട് മുസ്ലീം സമുദായത്തിന്റെ ആശങ്ക ദൂരീകരിക്കേണ്ടത് ഭരണകര്‍ത്താക്കളുടെ കടമയാണെന്നും പറഞ്ഞു. വേണ്ടത്ര ചര്‍ച്ചചെയ്ത് ജനങ്ങളെ വിശ്വാസത്തിലെടുത്തു വേണം ബില്‍ നടപ്പിലാക്കാനെന്നും ആര്‍ച്ച് ബിഷപ് കൂട്ടിച്ചേര്‍ത്തു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.