ക്ലരീഷ്യന്‍ സഭയ്‌ക്കെതിരെയുള്ള വ്യാജ മതപരിവര്‍ത്തന വാര്‍ത്ത ദു:ഖം ഉളവാക്കി: ഖുന്തി ബിഷപ്

ഖുന്തി: ക്ലരീഷന്‍ മിഷനറിമാര്‍ നടത്തുന്ന സാരാന്‍ഗ്ലോയിലെ കാത്തലിക് മിഷന്‍ പ്രൈമറി സ്‌കൂളിനെതിരെ പ്രാദേശിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട മതപരിവര്‍ത്ത വാര്‍ത്ത വ്യാജമാണെന്നും അത്തരമൊരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടത് ദു:ഖമുളവാക്കിയെന്നും ഖുന്തി ബിഷപ് ബിനയ് കാഡുല്‍ന.

സ്‌കൂളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്,. ഇത് വ്യാജമായ വാര്‍ത്തയാണ്. വളരെ വേദനിപ്പിക്കുന്നതുമാണ്. അദ്ദേഹം വ്യക്തമാക്കി. അസത്യപ്രചരമാണ് ഇപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നത്. വിവേചനം കൂടാതെ എല്ലാ മതവിഭാഗങ്ങളെയും സ്‌കൂളിലേക്ക് സ്വാഗതം ചെയ്യുന്നവരാണ് ഞങ്ങള്‍. ജാതിയോ മതമോ നോക്കിയല്ല മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നല്കുന്നതും. അദ്ദേഹം പറഞ്ഞു.

വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനായി ഒരു ഹാള്‍ പണിതതാണ് വാര്‍ത്തകളുടെ തുടക്കം. ഈ ഹാള്‍ പള്ളിയാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ തങ്ങള്‍ക്ക് ആകെ രണ്ടു ക്ലാസ്മ ുറികളേ ളള്ളൂവെന്നും കൂടുതല്‍ ആവശ്യങ്ങള്‍ വരുമ്പോള്‍ സ്ഥലം തികയാത്ത സാഹചര്യമാണുള്ളതെന്നും ബിഷപ് പറയുന്നു. പല ആവശ്യങ്ങള്‍ക്കുമായി ഈ ഹാള്‍ ഉപയോഗിക്കാറുണ്ട്. ഞായറാഴ്ചകളില്‍ പ്രാര്‍ത്ഥനയ്ക്കും. അദ്ദേഹം പറഞ്ഞു. ഈ പ്രദേശത്ത് 200 കത്തോലിക്കാ കുടുംബങ്ങള്‍ മാത്രമാണ് ഉള്ളത്. ഇവിടെ യാതൊരുതരത്തിലുളള മതപരിവര്‍ത്തനവും നടക്കുന്നില്ല.

1936 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചതാണ് ഇവിടെയുള്ള പ്രൈമറി സ്‌കൂള്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.