ശ്രീലങ്കയില്‍ സമാധാനത്തിന് വേണ്ടി കര്‍ദിനാള്‍ രഞ്ചിത്തിന്റെ ആഹ്വാനം

കൊളംബോ: അസമാധാനം പുകയുന്ന ശ്രീലങ്കയില്‍ സമാധാനത്തിനുളള ആഹ്വാനവുമായി കര്‍ദിനാള്‍ രഞ്ചിത്ത്. പ്രതിഷേധപ്രകടനങ്ങള്‍ സമാധാനത്തിന്റെ മാര്‍ഗ്ഗത്തിലൂടെയായിരിക്കണമെന്നും അ്ക്രമത്തിലൂടെ സമാധാനം പുനസ്ഥാപിക്കാനാവില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

നമ്മള്‍ ആളുകളെ ആക്രമിക്കുകയോ അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ അരുത്. അദ്ദേഹം പറഞ്ഞു.സര്‍ക്കാര്‍വിരുദ്ധ സമരങ്ങളില്‍ അക്രമം പുകയുകയും കൊലപാതകങ്ങള്‍ അരങ്ങേറുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കര്‍ദിനാള്‍ സമാധാനശ്രമങ്ങള്‍ക്ക് ആഹ്വാനം മുഴക്കിയത്.

പ്രധാനമന്ത്രി മഹിന്ദ രാജപക്ഷ രാജിവച്ചുവെങ്കിലും അദ്ദേഹത്തിന്റെ വീടിന് പ്രക്ഷോഭകാരികള്‍ തീവച്ചു. മന്ത്രിമാരുടെയും എംപിമാരുടെയും നേരെയും ആക്രമണം നടക്കുന്നുണ്ട്. ജനാധിപത്യരാജ്യത്ത് ഇത്തരത്തിലുളള കിരാതപ്രവര്‍ത്തനങ്ങളെ അംഗീകരിക്കാനാവില്ലെന്ന് കര്‍ദിനാള്‍ രഞ്ചിത്ത് പ്രതികരിച്ചു.

മാര്‍ച്ച് മുതല്‍ ഭരണമാറ്റത്തിന് വേണ്ടി ആരംഭിച്ച സമാധാനശ്രമങ്ങളാണ് പിന്നീട് അക്രമാസക്തമായത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.