“അമ്മേ ഞങ്ങളുടെ ഭയങ്ങളെല്ലാം അമ്മയ്ക്ക് സമര്‍പ്പിക്കുന്നു”ആത്മീയ നിറവില്‍ യുഎസും കാനഡയും മാതാവിന് വീണ്ടും സമര്‍പ്പിക്കപ്പെട്ടു

വാഷിംങ്ടണ്‍: മാതാവിനോടുള്ള വണക്കമാസാചരണത്തിന് തുടക്കം കുറിച്ച മെയ് ഒന്നിന് യുഎസും കാനഡയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് വീണ്ടും സമര്‍പ്പിക്കപ്പെട്ടു. കോവിഡ് 19 ന്റെ കരങ്ങളില്‍ നിന്ന് മോചനം നേടുന്നതിനായുളള പ്രാര്‍ത്ഥനകളോടെയാണ് സമര്‍പ്പണം നടന്നത്.

യുഎസ് കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ജോസ് ഗോമസ് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്കി. ലോസ് ആഞ്ചല്‍സ് കത്തീഡ്രലില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു. കാനഡയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയും യുഎസ് കത്തോലിക്കാ മെത്രാന്‍ സമിതിയും സംയുക്തമായി രാജ്യങ്ങളെ മാതാവിന് സമര്‍പ്പിക്കാനുള്ള തീരുമാനം കഴിഞ്ഞ ആഴ്ചയാണ് പ്രഖ്യാപിച്ചത്.

അമ്മേ അമ്മയുടെ ദയാപൂര്‍ണ്ണമായ കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കണമേ. ഈ പരീക്ഷണത്തിന്റെ സമയത്ത് അമ്മയുടെ മക്കളെ സഹായിക്കണമേ. അനേകര്‍ മരിച്ചുവീഴുമ്പോള്‍ വിശ്വാസം പരീക്ഷിക്കപ്പെടുന്നു. ഈ സമയം അമ്മയുടെ മാധ്യസ്ഥത്തിലൂടെ അങ്ങേ തിരുക്കുമാരന്റെ സഹായം ഞങ്ങള്‍ തേടുന്നു. കൊറോണ വൈറസ് എന്ന തിന്മയില്‍ നിന്ന് ഞങ്ങളെ മോചിപ്പിക്കുകയും കാത്തുസംരക്ഷിക്കുകയും ചെയ്യണമേ ആമ്മേന്‍. ആര്‍ച്ച് ബിഷപ് ജോസ്‌ഗോമസ് പ്രാര്‍ത്ഥിച്ചു.

അമ്മയുടെ ഹൃദയത്തിലേക്ക് ഞങ്ങളുടെ ദുരിതങ്ങളും ഉത്കണ്ഠകളും ഭാവിയെക്കുറിച്ചോര്‍ത്തുള്ള ഭയങ്ങളും സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പ്രാര്‍ത്ഥിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.