കുമ്പസാരം വഴി ഓരോ കത്തോലിക്കനും നേടിയെടുക്കുന്ന കൃപകള്‍

എത്രയോ തവണ ഇതിനകം നാം കുമ്പസാരിച്ചിരിക്കുന്നു. ഇനിയും ആയുസുണ്ടെങ്കില്‍ എത്രയോ തവണ കുമ്പസാരിക്കാനിരിക്കുന്നു. പക്ഷേ കുമ്പസാരം വഴി നമ്മുടെ ജീവിതത്തില്‍ ലഭിച്ചിരിക്കുന്ന നന്മകള്‍, സംഭവിക്കുന്ന കൃപകള്‍ അവയെക്കുറിച്ച് എപ്പോഴെങ്കിലും നാം ധ്യാനിച്ചിട്ടുണ്ടോ.. മനസ്സിലാക്കിയിട്ടുണ്ടോ..

  • കുറ്റബോധത്തില്‍ നിന്ന് കൃപയിലേക്കുള്ള പാലമാണ് കുമ്പസാരം

എന്നും കുറ്റബോധത്തിന്റെ വഴിയില്‍ നമ്മെ തളച്ചിടാനാണ് സാത്താന്‍ ശ്രമിക്കുന്നത്. പക്ഷേ കുമ്പസാരം വഴി കുറ്റബോധം അകന്നുപോവുകയും കൃപയില്‍ നാം സ്‌നാനം ചെയ്യപ്പെടുകയും ചെയ്യുന്നു

  • പ്രായശ്ചിത്തങ്ങള്‍ നമുക്ക് സ്വാതന്ത്ര്യം നല്കുന്നു കു്മ്പസാരത്തിന് ശേഷം നാം ചെയ്യുന്ന പ്രായശ്ചിത്തപ്രവൃത്തികളിലൂടെ, പരിഹാരമാര്‍ഗ്ഗങ്ങളിലൂടെ നാം ആത്മീയമായ സ്വാതന്ത്ര്യം പ്രാപിക്കുന്നു.
  • ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ലജ്ഞ തുടച്ചുനീക്കുന്നു

ദൈവത്തിന്റെ അപരിമേയമായ സ്‌നേഹം പാപത്തെയോര്‍ത്തുള്ള നമ്മുടെ ലജ്ജ നീക്കിക്കളയുന്നു. ഓരോ കുമ്പസാരത്തിലൂടെയും നാം ദൈവസ്‌നേഹം അനുഭവിച്ചറിയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.