ആശയക്കുഴപ്പത്തിലാണോ ഈ തിരുവചനങ്ങള്‍ നിങ്ങള്‍ക്ക് മുന്നോട്ടുപോകാനുള്ള പാതയൊരുക്കും

പലപല കാരണങ്ങള്‍ കൊണ്ട് തീരുമാനങ്ങളെടുക്കാന്‍ കഴിയാതെവരികയും അനിശ്ചിതത്വം അനുഭവിക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ നമ്മളില്‍ പലരുടെയും ജീവിതങ്ങളിലുണ്ടാകാറുണ്ട്. നമുക്ക് യുക്തിബോധം നഷ്ടപ്പെടുകയും ഏതൊരു തീരുമാനമാണ് എടുക്കേണ്ടതെന്ന് അറിയാതെവരികയും ചെയ്യുന്ന സന്ദര്‍ഭങ്ങളും ധാരാളം.ഇത്തരം സാഹചര്യങ്ങളെ നേരിടുമ്പോള്‍ നമുക്ക് ആശ്വാസത്തിനും തീരുമാനത്തിനുമായി തിരുവചനങ്ങളെ തന്നെയാണ് ആശ്രയിക്കേണ്ടത്.

ഇതിലേക്കായി ഏതാനും ചില തിരുവചനങ്ങള്‍ ഉദ്ധരിക്കാം.

മനുഷ്യന്റെ പാദങ്ങള്‍ നയിക്കുന്നത് കര്‍ത്താവാണ്. തനിക്ക് പ്രീതികരമായി ചരിക്കുന്നവനെ അവിടന്ന് സുസ്ഥിരനാക്കും.അവന്‍ വീണേക്കാം. എന്നാല്‍ അത് മാരകമായിരിക്കുകയില്ല. കര്‍ത്താവ് അവന്റെ കൈയില്‍ പിടിച്ചിട്ടുണ്ട്.( സങ്കീ 37:23-24)

അങ്ങയുടെ വാഗ്ദാനമനുസരിച്ച് എന്റെ പാദങ്ങള്‍ പതറാതെ കാക്കണമേ( സങ്കീ 119:133)

നിങ്ങള്‍ ഈ ലോകത്തിന് അനുരൂപരാകരുത്. പ്രത്യുത നിങ്ങളുടെ മനസ്സിന്റെ നവീകരണം വഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും നല്ലതും പ്രീതിജനകവും പരിപൂര്‍ണ്ണവുമായത് എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്ക് സാധിക്കും( റോമ 12:2)

നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോള്‍ നിന്റെ കാതുകള്‍ പിന്നില്‍നിന്ന് ഒരു സ്വരം ശ്രവിക്കും. ഇതാണ് വഴി ഇതിലെപോവുക( ഏശയ്യ 30:21)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.