റഷ്യയെയും യുക്രെയ്‌നെയും വിമലഹൃദയത്തിന് സമര്‍പ്പിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

മാര്‍ച്ച് 25 ന് ഫ്രാന്‍സിസ് മാര്‍പാപ്പ റഷ്യയെയും യുക്രെയ്‌നെയും മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുകയാണല്ലോ? എന്താണ് ഈ സമര്‍പ്പണം കൊണ്ട് ഉദ്ദേശിക്കുന്നത്? വിശുദ്ധമായ ലക്ഷ്യത്തോടെയാണ് സമര്‍പ്പണം നടത്തുന്നത്. ക്രിസ്തുവിന്റെയും സഭയുടെയും രഹസ്യത്തില്‍ മാതാവിനുള്ള പങ്കും സുവിശേഷത്തിന് സാക്ഷ്യം നല്കിയ മറിയത്തിന്റെ സാര്‍വത്രികമായ പ്രാധാന്യവും മാതാവിന്റെ മാധ്യസ്ഥശക്തിയിലുള്ള വിശ്വാസവുമാണ് വിമലഹൃദയ സമര്‍പ്പണത്തിലൂടെ ലക്ഷ്യമാക്കുന്നത്.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്റെ പാപ്പാക്കാലത്ത് സഭയെയും ലോകത്തെയും മൂന്നുതവണ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ഒരാള്‍ മാതാവിന്റെ വിമലഹൃദയത്തിന് സ്വയം സമര്‍പ്പിക്കുമ്പോള്‍ നാം അമ്മയുടെ സഹായം സ്വീകരിക്കുകയും നമ്മെ തന്നെ ക്രിസ്തുവിന് ഭരമേല്പിക്കുകയുമാണ് ചെയ്യുന്നത്.

ദൈവത്തോടുളള അഭ്യര്‍ത്ഥനയാണ് വിമലഹൃദയ സമര്‍പ്പണമെന്ന് പറയാം. നമ്മുടെ ഹൃദയത്തെയും പ്രാര്‍ത്ഥനകളെയും എല്ലാം മാതാവിന് സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു.

മാതാവ് വ്യക്തിപരമായി ആവശ്യപ്പെട്ട കാര്യം കൂടിയാണ് വിമലഹൃദയ സമര്‍പ്പണം. പ്രത്യേകിച്ച് റഷ്യയെ തന്റെ വിമലഹൃദയത്തിന ്‌സമര്‍പ്പിക്കണം എന്നത്.

ഒന്നാം ലോകമഹായുദ്ധം അവസാനിക്കാന്‍ റഷ്യയെ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കണമെന്ന് മാതാവ് ഫാത്തിമായില്‍ നല്കിയ രഹസ്യത്തില്‍ ആവശ്യപ്പെട്ടിരുന്നു. റഷ്യയുടെ മാനസാന്തരമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. റഷ്യ മാനസാന്തരപ്പെട്ടില്ലെങ്കില്‍ ലോകം മുഴുവന്‍ റഷ്യ തിന്മപരത്തും. യുദ്ധങ്ങള്‍ക്ക് കാരണമാകും.. അനേകര്‍ മരിക്കും.

പരിശുദ്ധ പിതാവ് ഏറെ സഹിക്കും. നിരവധി രാജ്യങ്ങള്‍ ഇല്ലാതെയാകും. മാതാവ് പറഞ്ഞു. അവസാനം എന്റെ വിമലഹൃദയം വിജയിക്കുമെന്നും മാതാവ് ഉറപ്പുനല്കിയിട്ടുണ്ട്. റഷ്യയെ തന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുമ്പോള്‍ അവള്‍ മാനസാന്തരപ്പെടുകയും ലോകത്ത് സമാധാനം ഉണ്ടാവുകയും ചെയ്യും. മാതാവ് ഫാത്തിമായിലെ സന്ദേശത്തില്‍ പറഞ്ഞിരുന്നു.
അതുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ മാര്‍ച്ച് 25 ന് റഷ്യയെയും യുക്രെയ്‌നെയും മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുന്നത് വളരെയധികം പ്രാധാന്യത്തോടെയാണ് നാം കാണേണ്ടത്. നാം അതിനായി പ്രാര്‍ത്ഥിക്കണം. റഷ്യ യുദ്ധത്തില്‍ നിന്ന് പിന്‍വാങ്ങിയില്ലെങ്കില്‍ ലോകം മുഴുവന്‍ വില കൊടുക്കേണ്ടിവരും. വലിയ വില. അതുകൊണ്ട് നമുക്കും ഈ പ്രാര്‍ത്ഥനയില്‍ പങ്കുചേരാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.