കോണ്‍വെന്റില്‍ തുടരാന്‍ ലൂസി കളപ്പുരയ്ക്ക് കോടതിയുടെ അനുവാദം


മാനന്തവാടി: എഫ് സിസി യില്‍ നിന്ന് പുറത്താക്കപ്പെട്ട സിസ്റ്റര്‍ ലൂസികളപ്പുരയ്ക്ക് കോണ്‍വെന്റില്‍ തന്നെ തുടരാന്‍ കോടതിയുടെ അനുവാദം. മാനന്തവാടി മുന്‍സിഫ് കോടതിയാണ് അനുവാദം നല്കിയത്. ജനുവരി ഒന്നിലേക്ക് കേസ് മാറ്റിക്കൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്.

ഓഗസ്റ്റ് മാസത്തിലാണ് ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ നിന്ന് ലൂസിയെ അധികാരികള്‍ പുറത്താക്കിയത്. സന്യാസസമൂഹത്തിന്റെ നടപടിയെ വത്തിക്കാനും അംഗീകരിച്ചിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.