കോണ്‍വെന്റുകള്‍ക്ക് കെട്ടിട നികുതി ഇളവുണ്ടെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കോണ്‍വെന്റുകള്‍ ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകളുടെ താമസസ്ഥലങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളോടു ചേര്‍ന്നുള്ള ഹോസ്റ്റലുകളും കെട്ടിട നികുതി ഒഴിവിന് അര്‍ഹമാണെന്ന് സുപ്രീംകോടതി.

1975 ലെ കേരള കെട്ടിട നികുതി ചട്ടത്തിന്റെ എല്ലാ വ്യവസ്ഥകളുടെയും പരിധിക്കുള്ളില്‍വരുന്നതാണ് കന്യാസ്ത്രീ മഠങ്ങളും ഹോസ്റ്റലുകളുമെന്ന് ജസ്റ്റീസുമാരായ രോഹിംഗ്ടണ്‍ നരിമാന്‍, ബി. ആര്‍ ഗവായ് എന്നിവര്‍ ഉള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ച് വിധിച്ചു. കേരള കെട്ടിട നികുതി നിയമത്തിലെ മൂന്ന്( 1) (ബി) വകുപ്പ് അനുസരിച്ച് മഠങ്ങളെയും ഹോസ്റ്റലുകളെയും കെട്ടിടനികുതിയില്‍ നിന്നൊഴിവാക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

തൊടുപുഴയിലെ വിജ്ഞാനമാതാ പള്ളിയുടെ സമീപത്തുള്ളതും ന്യൂമാന്‍ കോളജില്‍ പഠിക്കുന്ന കന്യാസ്ത്രീകള്‍ താമസിക്കുന്നതുമായ കെട്ടിടത്തിന് നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ആരാധന മഠത്തില്‍ പെട്ട സന്യാസസമൂഹം ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിക്കെതിരെ കേരള സര്‍ക്കാര്‍ നല്കിയ ഹര്‍ജികളിലാണ് വിധി. മതവും വിദ്യാഭ്യാസവുമായി നേരി്ട്ടു ബന്ധമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍ക്ക് മാത്രമേ നികുതിയിളവ് നല്കാനാവൂ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.