സമൂഹപ്രാര്‍ത്ഥന, കന്യാസ്ത്രീകളും വൈദികരും അടക്കം പത്തുപേര്‍ അറസ്റ്റില്‍

 കൽപ്പറ്റ: സെമിനാരിയിൽ സമൂഹ പ്രാർത്ഥന നടത്തിയതിന്റെ പേരില്‍ വൈദികരും കന്യാസ്ത്രീകളും അടക്കം 10 പേരെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. കൊവിഡുമായി ബന്ധപ്പെട്ട വിലക്ക് ലംഘിച്ചതാണ് അറസ്റ്റിന് കാരണമായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

മാനന്തവാടി വേമത്തെ മിഷനറീസ് ഓഫ് ഫെയ്‌ത്ത് മൈനർ സെമിനാരിയിലാണ് കൂട്ടപ്രാർത്ഥന നടത്തിയത്. രണ്ട് കന്യാസ്ത്രീകളും , രണ്ട് വൈദികരും അടക്കം 10 പേർക്കെതിരെയാണ് കേസെടുത്തത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.