കൊറോണ; ഇറ്റലിയില്‍ മരിച്ചത് ഏഴു വൈദികര്‍


ഇറ്റലി: ലോകത്തെ ആശങ്കപ്പെടുത്തി കൊറോണ വൈറസ് ബാധ പടരുമ്പോള്‍ ഇറ്റലിയില്‍ ഏഴു വൈദികര്‍ വൈറസ് ബാധിതരായി മരിച്ചതായി സിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോള വ്യാപകമായ കൊറോണ ബാധയില്‍ സ്ഥിതിഗതികള്‍ ഇപ്പോള്‍ ഏറ്റവും ഗുരുതരമായി കൊണ്ടിരിക്കുന്നത് ഇറ്റലിയിലാണ്.

ഇന്നലെയാണ് ഇറ്റലിയിലെ പ്രമുഖവൈദികരിലൊരാളായ മോണ്‍. വിന്‍സെന്‍ഷ്യോ റിനി കൊറോണ പിടിച്ച് മരിച്ചത്. ക്രമേണ രൂപതയിലെ വൈദികനായ ഇദ്ദേഹം നോവലിസ്റ്റും പ്രമുഖ സാഹിത്യകാരനുമാണ്. ക്രമേണാ ബിഷപ് അന്റോണിയോ മോണ്‍. റിനിയുടെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി. കൊറോണ വൈറസ് ബാധയില്‍ നിന്ന് രോഗവിമുക്തനായ വ്യക്തിയാണ് ബിഷപ്. റിനിക്ക് പുറമെ ബെര്‍ഗോമ രൂപതയിലെ ആറു വൈദികരാണ് വൈറസ് ബാധ മൂലംമരിച്ചത്.

ഇരുപത് വൈദികര്‍ ഹോസ്പിറ്റലിലാണ്. ഇറ്റലിയില്‍ ഇതുവരെ ആയിരത്തിയഞ്ഞൂറ് പേര്‍ വൈറസ് ബാധമൂലം മരണമടഞ്ഞിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.