കൊറോണയ്‌ക്കെതിരെയും ലോകസമാധാനത്തിനുമായി ഒക്ടോബര്‍ 18 ന് ഒരു മില്യന്‍ കുട്ടികള്‍ ജപമാലയില്‍ ഒന്നിക്കുന്നു

ന്യൂസിലാന്റ്: ലോകമെങ്ങുമുള്ള ഒരു മില്യന്‍ കുട്ടികള്‍ ഈ വരുന്ന ഞായറാഴ്ച ലോകത്തിന് വേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കും. ലോകസമാധാനം, കൊറോണ വൈറസിന്റെ അന്ത്യം എന്നിവയാണ് പ്രാര്‍ത്ഥനാനിയോഗങ്ങള്‍. എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ ആഭിമുഖ്യത്തിലാണ് ജപമാല പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയെക്കുറിച്ച് 80 രാജ്യങ്ങളില്‍ 23 ഭാഷയെക്കുറിച്ച അറിയിപ്പ് നല്കിക്കഴിഞ്ഞുവെന്ന് എയ്ഡ് റ്റു ദചര്‍ച്ച് ഇന്‍ നീഡിന്റെ ഔദ്യോഗികവക്താവ് അറിയിച്ചു.

ഒക്ടോബര്‍ 13 വരെ 75,000 ല്‍ അധികം പേര്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പേരു രജിസ്ട്രര്‍ ചെയ്തുകഴിഞ്ഞു. ഒക്ടോബര്‍ 11 ന് യാമപ്രാര്‍ത്ഥനയ്ക്കിടയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും ഈ പ്രാര്‍ത്ഥനയ്ക്ക് പിന്തുണയും ആശംസയും അറിയിച്ചിരുന്നു. ഒക്ടോബര്‍ 18 ലൂക്കാ സുവിശേഷകന്റെ തിരുനാള്‍ ദിനം കൂടിയാണ്.

ഒരു മില്യന്‍ കുട്ടികള്‍ ജപമാല ചൊല്ലിയാല്‍ ഈ ലോകം തന്നെ മാറിമറിയും എന്നതാണ് വിശുദ്ധ പാദ്രെ പിയോയുടെ വാഗ്ദാനം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.