കൊറോണ : മരണമടഞ്ഞവര്‍ക്ക് പ്രാര്‍ത്ഥനകളുമായി ഇറ്റലിയിലെ മെത്രാന്മാര്‍


ഇറ്റലി: ഇറ്റലിയിലെങ്ങും സെമിത്തേരികള്‍ സന്ദര്‍ശിച്ച് കൊറോണ വൈറസ് ബാധയാല്‍ മരണമടഞ്ഞ അനേകര്‍ക്കുവേണ്ടി പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചുകൊണ്ട് മെത്രാന്മാര്‍. 13,915 പേരാണ് ഇറ്റലിയിലെങ്ങും മരണമടഞ്ഞിരിക്കുന്നത്. അതില്‍ 87 വൈദികരും പെടുന്നു. ബെര്‍ഗോമ രൂപതയില്‍ മാത്രം 25 വൈദികരാണ് മരണമടഞ്ഞത്.

ഇറ്റലി നാലാം ആഴ്ചയിലേക്കാണ് ലോക്ക് ഡൗണില്‍പ്രവേശിച്ചിരിക്കുന്നത്. ഏപ്രില്‍ ഒന്നിനാണ് ഇതുസംബന്ധിച്ച് പ്രധാനമന്ത്രി പ്രസ്താവനയിറക്കിയത്. ഏപ്രില്‍ 13 വരെ ലോക്ഡൗണ്‍ നീളുമെന്നാണ് ഇപ്പോഴത്തെ സൂചന.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.