കൊറോണ വൈറസിന്റെ പരീക്ഷണകാലത്ത് വിശ്വാസത്തില്‍ സ്ഥിരതയോടെ നില്ക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: വിശ്വാസസ്ഥിരതയില്‍ ശക്തിപ്രാപിക്കേണ്ട പരീക്ഷകളുടെ സമയാണ് ഇതെന്നും അതുകൊണ്ട് എല്ലാ കത്തോലിക്കരും വിശ്വാസത്തില്‍ നിലകൊള്ളണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. കൊറോണ വൈറസ് പകര്‍ച്ചവ്യാധികളുടെ പശ്ചാത്തലത്തില്‍ വീഡിയോ സ്ട്രീമിങ്ങിലൂടെ സന്ദേശം നല്കുകയായിരുന്നു പാപ്പ.

ഇറ്റലിയിലും വത്തിക്കാന്‍ സിറ്റിയിലും കൊറോണ വൈറസ് വ്യാപനത്തെതുടര്‍ന്ന് ഞായറാഴ്ചയിലെ ത്രികാലജപത്തിന് മാര്‍പാപ്പ നേതൃത്വം നല്കിയത് വീഡിയോ സ്ട്രീമിങ്ങിലൂടെയായിരുന്നു. പാരമ്പര്യമായി സെന്റ് പീറ്റേഴ്‌സ് സ്വക് യറിന്റെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ടായിരുന്നു പാപ്പ പ്രാര്‍ത്ഥന നയിച്ചിരുന്നത്. ഇന്ന് ആ പതിവിന് വ്യത്യാസം വന്നിട്ടുണ്ടെങ്കിലും ഞാന്‍ നിങ്ങളെ കാണുകയും ഞാന്‍ നിങ്ങളുടെ തൊട്ടരികില്‍ ഉണ്ടെന്നും പാപ്പ പറഞ്ഞു.

വൈറസ് വ്യാപനത്തിന് ആള്‍ക്കൂട്ടം കാരണമാകുമെന്നതിനാലാണ് ഇത്തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ഇറ്റാലിയന്‍ ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ കര്‍ശന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.