കൊറോണ വൈറസ് ബാധിതരെ സഹായിക്കാനായി ഒരു ലക്ഷം യൂറോ പാപ്പ കാരിത്താസിന് നല്കി

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് രോഗബാധിതരെ സഹായിക്കാനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഒരു ലക്ഷം യൂറോ ഇറ്റാലിയന്‍ കാരിത്താസിന് നല്കി.

യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരായിട്ടുള്ളത് ഇറ്റലിയിലാണ്. ഫാര്‍മസികളും ഭക്ഷണ കേന്ദ്രങ്ങളുമൊഴികെ എല്ലാ സ്ഥലങ്ങളും അടച്ചിട്ടിരിക്കുകയാണ്. സ്ഥിതിഗതികള്‍ ഗുരുതരമായി മുന്നോട്ടുപൊയിക്കൊണ്ടിരിക്കുകയാണ് എന്നാണ് വാര്‍ത്തകള്‍. ഈ സാഹചര്യത്തിലാണ് പാപ്പ സംഭാവന നല്കിയത്. ഡിസാസ്റ്ററി ഫോര്‍ ഇന്റഗ്രല്‍ ഹ്യൂമന്‍ ഡവലപ്പ്‌മെന്റ് വഴിയാണ് പാപ്പ സംഭാവന നല്കിയിരിക്കുന്നത്.

കൊറോണ വൈറസ് ബാധിതര്‍ക്കുവേണ്ടി പാപ്പ കഴിഞ്ഞ ദിവസം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും എല്ലാവരും മാതാവിന്റെ മാധ്യസ്ഥം ഇതിന വേണ്ടി യാചിക്കണമെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.