കൊറോണ കാലത്തും ചൈനയില്‍ കുരിശുതകര്‍ക്കല്‍ തകൃതിയായി നടക്കുന്നു

ബെയ്ജിംങ: ലോകം മുഴുവന്‍ കൊറോണ ഭീതിയില്‍ അമരുമ്പോഴും കൊറോണ ആദ്യമായി പൊട്ടിപ്പുറപ്പെട്ട ചൈന തന്റെ ക്രൈസ്തവവിരോധം തുടരുന്നു. കുരിശുനീക്കലിന്റെയും ദേവാലയങ്ങള്‍ പൊളിക്കലിന്റെയും പേരില്‍ കുപ്രസിദ്ധി നേടിയ ചൈന ഇപ്പോഴും കുരിശുകള്‍ നീക്കം ചെയ്യുകയും നശിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നു.

മാര്‍ച്ച് 13 ന് അന്‍ഹുയി പ്രോവിന്‍സിലെ ദേവാലയത്തിലെ കുരിശു നീക്കം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ക്രയിന്‍ ഉപയോഗിച്ച് ദേവാലയമുകളിലെ കുരിശു നീക്കം ചെയ്യുന്നതിന്റെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത് ചൈനീസ് ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് റൈറ്റ് യസ്‌നെസ് ആണ്.

മാര്‍ച്ച് 11 ന് ജിയാന്‍ഗസു പ്രോവിന്‍സിലും കുരിശു തകര്‍ക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വുഹാന്‍ വൈറസിന്റെ നടുവിലും ക്രൈസ്തവമതപീഡനത്തിന് കുറവു വന്നിട്ടില്ലെന്നാണ് ഇത് തെളിയിക്കുന്നത് എന്നാണ് വീഡിയോ പങ്കുവച്ചവര്‍ കുറിച്ചിരിക്കുന്നത്.

60 മില്യന്‍ ക്രൈസ്തവര്‍ ചൈനയില്‍ ജീവിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതില്‍ പാതിയോളം അണ്ടര്‍ഗ്രൗണ്ട് സഭയിലെ അംഗങ്ങളാണ്. പ്രസിഡന്റ് ചിന്റെ കാലത്താണ് നിരവധിദേവാലയങ്ങളും കുരിശുകളും തകര്‍ക്കുകയും നീക്കം ചെയ്യുകയും ചെയ്യുന്ന പ്രവണതയ്ക്ക് തുടക്കം കുറിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.