ബൈബിള്‍ കാലത്തും കൊറോണ ഉണ്ടായിരുന്നോ?

വിശുദ്ധ ഗ്രന്ഥം ദൈവനിവേശിതമാണെന്ന് നമുക്കറിയാം. എന്നാല്‍ ചിലരെങ്കിലും അതിനെ സംശയിക്കുന്നുണ്ട്. പക്ഷേ ബൈബിളിലെ പല കാര്യങ്ങള്‍ക്കും ചരിത്രവുമായി കൂടി ബന്ധമുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇന്ന് സംഭവിച്ച പല കാര്യങ്ങളും വിശുദ്ധഗ്രന്ഥത്തില്‍ പരാമര്‍ശിതമായിട്ടുണ്ട്.

ലോകം മുഴുവന്‍ കീഴടക്കിയിരിക്കുന്ന കൊറോണ വൈറസിന്റെ ചില സൂചനകളും ബൈബിളിലുണ്ട്. എന്നാല്‍ രോഗത്തിന് ഇതാണ് പേര് എന്ന് നല്കിയിട്ടില്ല. പക്ഷേ കൊറോണ വൈറസ് വ്യാപനത്തിനെതിരെ നാം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന മുന്‍കരുതലുകള്‍ തന്നെ വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നുണ്ട് എന്നതാണ് അതിശയകരമായ കാര്യം

ഇതാ അതിനെ സാധൂകരിക്കുന്ന ചില ബൈബിള്‍ ഭാഗങ്ങള്‍:


അവര്‍ മരിക്കാതിരിക്കാന്‍ കൈ കഴുകുക (പുറപ്പാട് 30:18-21)

നിങ്ങള്‍ക്ക് ലക്ഷണങ്ങളുണ്ടെങ്കില്‍ അകലം പാലിക്കുക. വായ് മൂടിക്കെട്ടി സമ്പര്‍ക്കം ഒഴിവാക്കുക.( ലേവ്യ 13:4,5 46)

ആരാണ് രോഗം ബാധിച്ചത്? 7 മുതല്‍ 14 ദിവസം വരെ കൂടാരത്തിനകത്ത് തുടരണം( ലേവ്യ 13:4,5)

ഈ സൂചനകളെല്ലാം വ്യക്തമാക്കുന്നത് കൊറോണയെ തന്നെയല്ലേ?മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.