കൊറോണ വൈറസ് പടര്‍ത്തുന്നുവെന്ന് ആരോപിച്ച്‌ വൈദികനെ അറസ്റ്റ് ചെയ്തു


കെനിയ: കെനിയായില്‍ കത്തോലിക്കാ വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു. കൊറോണ വൈറസ് പടര്‍ത്തുന്നുവെന്ന് ആരോപിച്ചാണ് അറസ്റ്റ്. ക്വാറന്റൈന്‍ വിലക്കുകള്‍ ലംഘിച്ച് ഇറ്റലിയില്‍ നിന്ന് കെനിയായിലേക്ക് യാത്ര ചെയ്തു എന്നാണ് ആരോപണം. ഫാ. റിച്ചാര്‍ഡ് ഓഡര്‍ ആണ് ഇപ്രകാരം അറസ്റ്റിലായത്. കെനിയ മാധ്യമങ്ങള്‍ സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇപ്രകാരമാണ്.

റോമില്‍ ശുശ്രൂഷ ചെയ്യുന്ന ഫാ. റിച്ചാര്‍ഡ് ഒരു ബന്ധുവിന്റെ സംസ്‌കാരശുശ്രൂഷകളില്‍ പങ്കെടുക്കാനാണ് എത്തിയത്.ചടങ്ങിലെ കുര്‍ബാനയ്ക്കിടയില്‍ അദ്ദേഹം ദിവ്യകാരുണ്യം ചിലര്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. 60 പേര്‍ അദ്ദേഹവുമായി അടുത്ത് ഇടപഴകിയെന്നാണ് പറയപ്പെടുന്നത്. അച്ചന് കോവിഡ് 19 സ്ഥിരീകരിച്ചതോടെ അദ്ദേഹം ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെടുകയും രണ്ടാഴ്ചയ്ക്ക് ശേഷം രോഗവിമുക്തനാകുകയും ചെയ്തു. ഹോസ്പിറ്റലില്‍ നിന്ന് പുറത്തുവന്ന ഉടനെയാണ് അദ്ദേഹത്തെ ഏപ്രില്‍ 9 ന് പോലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 11 മുതല്‍ 20 വരെ അദ്ദേഹം കെനിയയായിലുടനീളം യാത്ര ചെയ്യുകയും ബസ്, പ്ലെയ്ന്‍ എന്നിവ ഉപയോഗിക്കുകയും നിരവധി തവണ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തതായി പറയപ്പെടുന്നു.

കെനിയായില്‍ 234 പേര്‍ക്ക് കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 11 പേര്‍ മരിക്കുകയും ചെയ്തു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.