കൊറോണ രോഗികള്‍ക്ക് സഹായമായി ഫ്രാന്‍സിസ് മാര്‍പാപ്പ 30 വെന്റിലേറ്ററുകള്‍ നല്കി

വത്തിക്കാന്‍ സിറ്റി: കൊറോണ വ്യാപനത്തെ തുടര്‍ന്ന് രോഗികള്‍ക്ക് ആശ്വാസമായി ഫ്രാന്‍സിസ് മാര്‍പാപ്പ 30 ഹോസ്പിറ്റലുകള്‍ക്ക് 30 വെന്റിലേറ്ററുകള്‍ നല്കി. ശ്വാസകോശത്തെയാണ് കൊറോണ കൂടുതലായി ബാധിക്കുന്നത് എന്നതിനാല്‍ എല്ലാ ആശുപത്രികള്‍ക്കും ഏറെ അത്യാവശ്യമാണ് വെന്റിലേറ്റര്‍ സൗകര്യങ്ങള്‍. ഇറ്റലിയിലെ മുഴുവന്‍ ആശുപത്രികളും വെന്റിലേറ്ററുകളുടെ അഭാവം നേരിടുന്നുണ്ട്.

ഏതൊക്കെ ഹോസ്പിറ്റലുകള്‍ക്കാണ് വത്തിക്കാന്‍ ഈ വെന്റിലേറ്ററുകള്‍ നല്കുന്നത് എന്നതിനെക്കുറിച്ച് അറിയിപ്പ് ഉണ്ടായിട്ടില്ല. ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മരണസംഖ്യ എണ്ണായിരം കഴിഞ്ഞതായിട്ടാണ് വാര്‍ത്തകള്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.