കൊറോണ വൈറസ് ഭീതി : ചൈനയിലെ ദേവാലയങ്ങളില്‍ തിരുക്കര്‍മ്മങ്ങള്‍ നിര്‍ത്തലാക്കി

വൂഹാന്‍: ലോകത്തെ ഭീതിയുടെ മുള്‍ മുനയില്‍ നിര്‍ത്തുന്ന കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ ദേവാലയങ്ങള്‍ പൂട്ടിയിടാന്‍ ആരംഭിച്ചു. പല ദേവാലയങ്ങളിലും തിരുക്കര്‍മ്മങ്ങള്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. ഹൂബൈ പ്രോവിന്‍സിലെ ദേവാലയങ്ങളാണ് ആദ്യം അടച്ചത്.

ഈ ആഴ്ചയില്‍ രണ്ടു പ്രോവിന്‍സുകളിലെ ദേവാലയങ്ങള്‍ കൂടി അടച്ചിടാനുള്ള തീരുമാനം അറിയിച്ചിട്ടുണ്ട്. ലോകത്തിലെ പല രാജ്യങ്ങളിലേക്കും വൈറസ് ബാധ വ്യാപകമായി പടര്‍ന്നുപിടിച്ചിട്ടുണ്ട്.

ജനുവരി 26 ന് യാമപ്രാര്‍ത്ഥനയ്ക്കിടയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കൊറോണ വൈറസ് ബാധിതര്‍ക്കും മരിച്ചവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.