കൊറോണ വൈറസ് ; രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ റദ്ദാക്കി വിശ്വാസികൾക്കായി തത്സമയ ഓൺലൈൻ ശുശ്രൂഷ

ബർമിങ്ഹാം : കൊറോണ വൈറസ് വ്യാപനത്തിൽനിന്നുമുള്ള  ജനങ്ങളുടെ സുരക്ഷയെക്കരുതിയും  , ഗവൺമെന്റിന്റെയും സഭാധികാരികളുടെയും മാർഗനിർദേശങ്ങളോട് ചേർന്നുനിന്നുകൊണ്ടും ഇത്തവണ 14 ന് ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കേണ്ടിയിരുന്ന  രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ റദ്ദാക്കിയതായി സെഹിയോൻ മിനിസ്ട്രിക്കുവേണ്ടി  ഫാ. ഷൈജു നടുവത്താനിയിൽ അറിയിച്ചു.
എന്നാൽ വിശ്വാസികൾക്കായി അന്നേദിവസം വി. കുർബാന,വചന പ്രഘോഷണം, ആരാധന ഉൾപ്പെടെ തത്സമയ ഓൺലൈൻ ശുശ്രൂഷ രാവിലെ 9 മുതൽ 2 വരെ നടക്കുന്നതാണ്‌.
താഴെപ്പറയുന്ന ലിങ്കുകളിൽ യുട്യൂബിലും ഫേസ്ബുക്കിലും ലൈവ് ആയി  കണ്ട് പങ്കെടുക്കാവുന്നതാണ് .
Youtube Live :
www.sehionuk.org/second-saturday-live-streams
Or  sehion.eu

Facebook live :
https://facebook.com/sehionuk



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.