പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ദിനത്തില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഇന്ന് പരിശുദ്ധ കുര്‍ബാനയുടെ തിരുനാളായി നാം ആചരിക്കുകയാണല്ലോ? ഈ ദിനത്തില്‍ നാം പരിശുദ്ധ കുര്‍ബാനയുടെ തിരുനാളിനെക്കുറിച്ച് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

ത്രീത്വത്തിന്റെ തിരുനാള്‍ കഴിഞ്ഞുവരുന്ന വ്യാഴാഴ്ചയാണ് പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ആചരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നുവല്ലോ പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാള്‍? പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സന്യാസിനിയായ ജൂലിയാന ഓഫ് ലീഗ് ആണ് പരിശുദ്ധ കുര്‍ബാനയുടെ തിരുനാളിന് കൂടുതല്‍ പ്രചാരം നല്കിയതും പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാള്‍ കഴിഞ്ഞുവരുന്ന വ്യാഴാഴ്ച ഈ തിരുനാള്‍ ആചരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതും.

വിശുദ്ധ കുര്‍ബാനയിലെ ക്രിസ്തുവിന്റെ സജീവസാന്നിധ്യത്തെക്കുറിച്ച് നമ്മെ കൂടുതല്‍ ബോധവാന്മാരാക്കാനാണ് ഈ തിരുനാള്‍ ആചരിക്കുന്നത്. ഏറെ നൂറ്റാണ്ടുകളായി സഭയില്‍ ഈ ദിവസം കടമുള്ള ദിവസമായിരുന്നു.

എന്നാല്‍ പല ആളുകള്‍ക്കും ജോലി സംബന്ധമായ കാരണങ്ങളാല്‍ അന്നേ ദിവസം പള്ളിയില്‍ എത്തിച്ചേരാന്‍ സാധിക്കാതിരുന്നതിനാല്‍ പിന്നീട് കടമുള്ള ദിവസം നീക്കിക്കളയുകയായിരുന്നു. സാധിക്കുന്നവര്‍ മാത്രം അന്നേ ദിവസം പള്ളിയില്‍ വരിക എന്നത് ഇതിനെ തുടര്‍ന്നാണ് സംഭവിച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.