കോവിഡ്: ബംഗ്ലാദേശ് അതിരൂപതാധ്യക്ഷന്‍ ഗുരുതരാവസ്ഥയില്‍

ധാക്ക: ബംഗ്ലാദേശിലെ ചിറ്റാഗോംഗ് അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മോസസ് എം കോസ്റ്റ കോവിഡ് ബാധയെതുടര്‍ന്ന് ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 13 നാണ് അദ്ദേഹം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 70 കാരനായ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നില ഗുരുതരമാണെന്നും ഓക്‌സിജന്‍ സഹായത്തോടെയാണ് ശ്വസിക്കുന്നതെന്നും രൂപതയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

ബംഗ്ലാദേശില്‍ ഒരു ഉന്നത സഭാധികാരി കോവിഡ് ബാധിതനാകുന്നത് ആദ്യമായാണ്. കര്‍ശനമായ ലോക്ക് ഡൗണ്‍ നിയമങ്ങള്‍ പാലിച്ചായിരുന്നു ആര്‍ച്ച് ബിഷപ് കഴിഞ്ഞിരുന്നതെന്നും എന്നാല്‍ അദ്ദേഹം രോഗബാധിതനായത് തങ്ങളെ നടുക്കിക്കളഞ്ഞുവെന്നും വിശ്വാസികള്‍ പറയുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി 30 ക്രൈസ്തവര്‍ കോവിഡ് ബാധിരാകുകയും അഞ്ചുപേര്‍ മരണമടയുകയും ചെയ്തിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.