കോവിഡ്; ബ്രസീലില്‍ രോഗബാധിതരായ വൈദികരുടെ എണ്ണം 500, മരണമടഞ്ഞവര്‍ 22

ബ്രസീല്‍: ബ്രസീലില്‍ കോവിഡ് ബാധിതരായ വൈദികരുടെ എണ്ണം അഞ്ഞുറായി. 22 വൈദികര്‍ മരണമടയുകയും ചെയ്തിട്ടുണ്ട്. നാഷനല്‍ കമ്മീഷന്‍ ഓഫ് പ്രിസ് ബൈറ്റേഴ്‌സാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ലോകത്തിലേക്കും വച്ചേറ്റവും വലിയ കത്തോലിക്കാസമൂഹമാണ് ബ്രസീലിലേത്.

27,500 വൈദികര്‍ ആണ് ഇവിടെയുള്ളത്. 18,200 രൂപതാ വൈദികരും 9,300 സന്യാസവൈദികരും ഇതില്‍ ഉള്‍പ്പെടുന്നു. 17 മില്യന്‍ ജനസംഖ്യയുള്ള ബ്രസീലില്‍ 3.7 മില്യനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 118,000 മരണങ്ങള്‍ സംഭവിച്ചിട്ടുമുണ്ട്. മാസങ്ങളായി ഇവിടെ വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിച്ചിട്ട്. മറ്റ് മതപരമായ കര്‍മ്മങ്ങളും നടക്കാറില്ല. പക്ഷേ അജപാലനപരമായ മറ്റ് കടമകള്‍ക്ക് മുടക്കം വരുത്തിയിട്ടുമില്ല.

പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ എല്ലാവിധ സഹായങ്ങളും ആളുകള്‍ക്ക് നല്കുന്നതില്‍ വൈദികര്‍ മുമ്പന്തിയിലാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.