മ്യാന്‍മര്‍: കോവിഡ് ബാധിച്ച് ബിഷപ് അന്തരിച്ചു

മ്യാന്‍മര്‍: കോവിഡ് ബാധിച്ച് കത്തോലിക്കാ ബിഷപ് അന്തരിച്ചു. ബിഷപ് ജോണ്‍ ഹസാനെ ഹഗിയി ആണ് ദിവംഗതനായത്. 67 വയസായിരുന്നു. പ്രമേഹ രോഗികൂടിയായിരുന്നു.

246,000 പേര്‍ മ്യാന്‍മറില്‍ കോവിഡ് ബാധിതരായിട്ടുണ്ട്. ഇതില്‍ അയ്യായിരത്തോളം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ആഴ്ചയില്‍ രോഗനിരക്കും മരണനിരക്കും ഇരട്ടിയായിട്ടുണ്ട്, കഴിഞ്ഞ വ്യാഴാഴ്ച 247 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയാതെ വിഷമിക്കുകയാണ് രാജ്യം. ഇതിന് പുറമെയാണ് രാഷ്ട്രീയമായ പ്രതിസന്ധികളും. പട്ടാളം അധികാരം പിടിച്ചെടുത്തതിനെ തുടര്‍ന്ന് അരക്ഷിതാവസ്ഥയിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്. നൂറുകണക്കിന് പ്രക്ഷോഭകാരികളാണ് അറസ്റ്റ് ചെയ്യപ്പെടുന്നത്. പലരും കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്.

ഇത്തരം പ്രതിസന്ധികളുടെ ഘട്ടത്തില്‍ ധാര്‍മ്മികപ്രബോധനത്തിന്റെ ശബ്ദമായിരുന്നു ബിഷപ് ജോണ്‍. അദ്ദേഹം നല്ല ഓട്ടം ഓടി. നന്നായി പൊരുതുകയും ചെയ്തു. കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് മ്യാന്‍മര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.