കോവിഡ്; ബാംഗ്ലൂരില്‍ സെമിത്തേരിയില്‍ സ്ഥലമില്ല

ബാംഗ്ലൂര്‍: മൃതദേഹം അടക്കം ചെയ്യാന്‍ സെമിത്തേരിയില്‍ പോലും സ്ഥലമില്ലാത്ത കെട്ട കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ് ബാംഗ്ലൂര്‍.

ഏപ്രില്‍ ഒന്നുമുതല്‍ ക്രൈസ്തവസമൂഹത്തില്‍ നിന്ന് മൂവായിരത്തോളം പേരാണ് കോവിഡ് മൂലം മരണമടഞ്ഞിരിക്കുന്നത്. കത്തോലിക്കാ സമൂഹത്തില്‍ നിന്ന് 1600 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സംസ്‌കാരിക്കാനുള്ള സ്ഥലമില്ലാത്തതുകൊണ്ട് ബാംഗ്ലൂരിലെ വലിയ അഞ്ച് സെമിത്തേരികള്‍ അടച്ചിരിക്കുകയാണ്. ഈ പ്രത്യേക സാഹചര്യത്തില്‍ അഞ്ച് ഏക്കര്‍ സ്ഥലം ആര്‍ച്ച് ബിഷപ് പീറ്റര്‍ മച്ചാഡോ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ ആവശ്യം ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയും ഗവണ്‍മെന്റിനോട് ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഗവണ്‍മെന്റില്‍ നിന്നും ഇതുവരെയും ശുഭസൂചകമായ മറുപടി ലഭിച്ചിട്ടില്ല. റിയല്‍ എസ്റ്റേറ്റ് ലോബികളുടെ സ്വാധീനമാണ് തടസ്സമായി നില്ക്കുന്നത് എന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.

കെന്‍ഗേരി, ഹാന്‍ഗല്‍, ഹെഡ്‌ഗേ നഗര്‍, ദേവനഹള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകള്‍ തങ്ങളുടെ മരിച്ചവരെ സംസ്‌കരിക്കാന്‍ മറ്റ് സ്ഥലങ്ങള്‍ തേടിപോകുന്ന കാഴ്ചയാണ് ഇപ്പോള്‍ ഇവിടെ കാണാന്‍ കഴിയുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.