കോവിഡ് മരണം: ഈശോസഭയ്ക്ക് നഷ്ടമായത് 44 പേര്‍

കൊല്‍ക്കൊത്ത: കോവിഡിന്റെ സംഹാരതാണ്ഡവത്തില്‍ ഏറ്റവും കൂടുതല്‍ വൈദിക നഷ്ടം സംഭവിച്ചിരിക്കുന്നത് ഈശോസഭയ്ക്ക്. 44 വൈദികരെയാണ് ഈശോസഭയ്ക്ക നഷ്ടമായിരിക്കുന്നത്. ഇതില്‍ 37 മരണങ്ങളും സംഭവിച്ചിരിക്കുന്നത് ഈ വര്‍ഷമാണ്. മരിച്ചവരില്‍ 29 പേര്‍ 50 നും 70 നും മധ്യേ പ്രായമുള്ളവരും ഊര്‍ജ്ജ്വസ്വലരായി ശുശ്രൂഷ ചെയ്തിരുന്നവരുമായിരുന്നു.

2020 ജൂലൈ 3 ന് തമിഴ് നാട്ടിലെ മധുരെയില്‍ ഫാ. ജോസഫ് എല്‍ പ്രകാശം എന്ന 83 കാരന്‍ വൈദികന്റേതാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ മരണം. വളരെയധികം വേദനയുളവാക്കുന്ന മരണങ്ങളാണ് സംഭവിച്ചിരിക്കുന്നതെന്ന് ജസ്യൂട്ട് കോണ്‍ഫ്രന്‍സ് ഓഫ് സൗത്ത് ഏഷ്യ പ്രസിഡന്റ് ഫാ. സ്റ്റാനിസ്ലാവുസ് ഡിസൂസ പറഞ്ഞു. മരണമടഞ്ഞവരില്‍ പലര്‍ക്കും ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. എങ്കിലും കൃത്യസമയത്തും നേരത്തെയും ചികിത്സ തേടാന്‍ പലര്‍ക്കും കഴിയാതെ പോയതായും നല്ല ആശുപത്രിയിലെത്താന്‍ കഴിയാതെ വന്നതായും അദ്ദേഹം വ്യക്തമാക്കി. ഇതാണ് മരണസംഖ്യകൂടാന്‍ കാരണമായത്.

ഈ സാഹചര്യത്തില്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം എല്ലാ പ്രൊവിന്‍ഷ്യാളുമാര്‍ക്കും കത്തെഴുതിയിട്ടുണ്ട്. സൗത്ത് ഏഷ്യയില്‍ 19 പ്രോവിന്‍സുകളിലും രണ്ടു പ്രവിശ്യകളിലുമായി നാലായിരത്തോളം ഈശോസഭാംഗങ്ങളുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.