കോവിഡിനെ നേരിടാന്‍ എട്ടു നോമ്പാചരിക്കണമെന്ന് സീറോ മലബാര്‍ സഭാ സിനഡ്

കൊച്ചി: കോവിഡിന്റെ വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ മഹാമാരിയെ അതിജീവിക്കുക എന്ന നിയോഗത്തില്‍ സഭാംഗങ്ങളെല്ലാവരും ഈ വര്‍ഷത്തെ എട്ടുനോമ്പ് തീക്ഷ്ണമായി ആചരിക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഓഗസ്റ്റ് 18 മുതല്‍ 21 വരെ നടന്ന സിനഡിലെടുത്ത തീരുമാനപ്രകാരമാണ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഇക്കാര്യം അറിയിച്ചത്.

സെപ്തംബര്‍ ഒന്നുമുതല്‍ എട്ടുവരെയുളള ദിവസങ്ങളില്‍ ഈ പകര്‍ച്ചവ്യാധികളില്‍ നിന്നുള്ള അതിജീവനത്തിനായി പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തണമെന്നും മാംസവും മത്സ്യവും വര്‍ജ്ജിക്കണമെന്നും ഇതുസംബന്ധിച്ച പത്രക്കുറിപ്പില്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നോമ്പിനിടയിലുള്ള നാലാം തീയതി വെള്ളിയാഴ്ച എല്ലാവരും ഉപവാസവും അനുഷ്ഠിക്കണം.

അന്നേ ദിവസം സഭയിലെ മെത്രാന്മാരും രൂപതക്കാരും സമര്‍പ്പിതരുമായ എല്ലാ വൈദികരും ഈ മഹാമാരിയെ അതിജീവിക്കുന്നതിനായി ദൈവകരുണ യാചിച്ചുകൊണ്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കണമെന്നും കത്തില്‍പറയുന്നു.

Fr.Tomy Adattu

P R O ,Great Britain Syro Malabar Epharchyമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
1 Comment
  1. Joseph Peter says

    Chritians in Pakistan is being persecuted, tortured by muslim community violating all human rights. Mar Alencherry has declared the reqirement of ‘8nompu’ to get away Covid. It is just a pandemic. There is no one to initiate steps to protect Christian church in Pakistan, where they are struggling. I, therefore, say that the prayers during 8Nombu should be for the christian communities in different parts of the world, who are tortured, killed, raped, kidnapped and forcibly converted to islam. There is an urgent requirement that BISHOPS AND KCBC are to officially takeup the matter with international dias for a fruitful action.

Leave A Reply

Your email address will not be published.