കോവിഡ് മരണം; സംസ്‌കാര ശുശ്രൂഷകള്‍ക്കായി സഭയുടെ നേതൃത്വത്തില്‍ സഹൃദയ സമിരറ്റന്‍സ്

എറണാകുളം: കോവിഡ് മൂലം മരണമടയുന്നവരുടെ സംസ്‌കാരശുശ്രൂഷകള്‍ വലിയ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സഹൃദയയുടെ ആഭിമുഖ്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍തതനങ്ങള്‍ക്കും മൃതസംസ്‌കാരത്തിനുമായി സഹൃദയ സമിരറ്റന്‍സ് എന്ന പേരില്‍ വോളണ്ടിയര്‍ സര്‍വീസ് ആരംഭിച്ചു.

വൈദികരും സന്നദ്ധപ്രവര്‍ത്തകരായ യൂവാക്കളും ചേര്‍ന്നാണ് ടീം രൂപീകരിച്ചിരിക്കുന്നത്.കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കോവിഡ് മൃതസംസ്‌കാരം ഇവര്‍ നടത്തികൊടുക്കും. ഇതനുസരിച്ച് ആലുവയില്‍ കഴിഞ്ഞ ദിവസം മരിച്ച ജെയ്‌സണ്‍ വാറുണ്ണിയുടെ സംസ്‌കാരശുശ്രൂഷകള്‍ സഹൃദയ സമരിറ്റന്‍സിന്റെ സഹായത്തോടെയാണ് നടത്തിയത്.

എസ് ഡി സന്യാസിനി സമൂഹാംഗമായിരുന്ന സിസ്റ്റര്‍ ക്ലെയറിന്റെ സംസ്‌കാരശുശ്രൂഷകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളാണ് ഇത്തരമൊരു സന്നദ്ധസംഘടനയ്ക്ക് രൂപം നല്കാന്‍ പ്രേരണയായത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
1 Comment
  1. Moly thomas says

    You should give the service all over Kerala.or encourage to form similar committees in all diocese and parish

Leave A Reply

Your email address will not be published.