കോവിഡ് വാര്‍ഡില്‍ വച്ച് ആദ്യമായി വിശുദ്ധ കുര്‍ബാന സ്വീകരിച്ച ഒരു വനിതയുടെ അനുഭവം

കോവിഡ് വാര്‍ഡിലെ രോഗികളെ സന്ദര്‍ശിച്ച് അവരുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റികൊടുക്കുന്നതില്‍ ശ്രദ്ധപതിപ്പിച്ചിരുന്ന വൈദികനായിരുന്നു ഫാ. ജോസ് ലൂയിസ് ഗോണ്‍സാലസ്. അങ്ങനെയൊരു ദിവസമാണ് അദ്ദേഹം ആ സ്ത്രീയോട് കുമ്പസാരിക്കാന്‍ ആഗ്രഹമുണ്ടോയെന്ന് ചോദിച്ചത്.

അപ്പോള്‍ അവരുടെ മറുപടി ഇതായിരുന്നു. ഫാദര്‍, ഞാന്‍ ഇത്രയും വര്‍ഷമായിട്ടും വിശുദ്ധ കുര്‍ബാന സ്വീകരിച്ചിട്ടില്ല. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് വിശുദ്ധ കുര്‍ബാന സ്വീകരിക്കുക എന്നത്.

ആ സ്ത്രീയുടെ വാക്കുകള്‍ അനുസരിച്ച് അവരെ ദിവ്യകാരുണ്യത്തിനൊരുക്കി വിശുദ്ധ കുര്‍ബാന നല്കാന്‍ അച്ചന്‍ തീരുമാനിച്ചു. ദിവ്യകാരുണ്യം നല്കിയതിന് ശേഷം സംസാരിച്ചപ്പോള്‍ ആ സ്ത്രീ അദ്ദേഹത്തോട് പറഞ്ഞ വാക്കുകള്‍ ഇപ്രകാരമായിരുന്നു.

അച്ചോ ഈശോയെ സ്വീകരിച്ചുകഴിഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ വളരെയധികം സമാധാനവും സന്തോഷവും തോന്നുന്നു.

മെക്‌സിക്കോയില്‍ നിന്നാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോവിഡ് വാര്‍ഡില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികനാണ് ഫാ. ജോസ് ലൂയിസ് ഗോണ്‍സാലസ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.