കോവിഡ് മരണം; ഇതര മതസ്ഥരുടെ സംസ്‌കാരച്ചടങ്ങുകള്‍ക്കും സന്നദ്ധത അറിയിച്ച് കോതമംഗലം രൂപതയിലെ സമിരറ്റന്‍സ് സന്നദ്ധസേന

കോതമംഗലം: കോവിഡ് ബാധിച്ച് മരണമടയുന്ന രൂപതാംഗങ്ങളുടെ സംസ്‌കാരശുശ്രൂഷകള്‍ക്കായി രൂപീകരിച്ച സമരിറ്റന്‍സ് സന്നദ്ധസേന ആവശ്യമെങ്കില്‍ ഇതര മതസ്ഥരുടെ മൃതസംസ്‌കാരത്തിനും സഹായം നല്കാമെന്ന് സന്നദ്ധത അറിയിച്ചു.

22 വൈദികരും 61 അല്മായരും അടങ്ങുന്നതാണ് കോതമംഗലം രൂപതയിലെ സമരിറ്റന്‍സ് സന്നദ്ധസേന. കോവിഡ് പ്രോട്ടോ കോള്‍ അനുസരിച്ച് ഇവര്‍ കത്തോലിക്കാവിശ്വാസികളുടെ സംസ്‌കാരച്ചടങ്ങുകള്‍ നിര്‍വഹിച്ചുകൊടുക്കുന്നുണ്ട്.

കോവിഡ് ബാധിച്ച് മരിക്കുന്ന മറ്റ് മതസ്ഥരുടെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് സഹായിക്കാന്‍ ആളില്ലാതെ വരുന്ന സന്ദര്‍ഭത്തില്‍ കുടുംബാംഗങ്ങള്‍ ആവശ്യപ്പെടുകയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും രേഖാമൂലം ശുപാര്‍ശ ലഭിക്കുകയും ചെയ്താല്‍ രൂപതാതിര്‍ത്തിക്കുള്ളിലുള്ള ഇതര മതസ്ഥര്‍ക്കും സേവനം നല്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.