കോവിഡ്: ഇന്ത്യയ്ക്ക് നഷ്ടമായത്304 വൈദികരെയും 266 കന്യാസ്ത്രീകളെയും

ന്യൂഡല്‍ഹി: ഡിവൈന്‍ വേര്‍ഡ് സന്യാസസമൂഹത്തിന്റെ പ്രൊവിന്‍ഷ്യാള്‍ ഫാ. പെട്രസ് കുലുവിന്റെ മരണത്തോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ച വൈദികരുടെ എണ്ണം 304 ആയി, 266 കന്യാസ്ത്രീകളും മരണമടഞ്ഞിട്ടുണ്ട്. ആകെ എണ്ണം 570.

ഓഗസ്റ്റ് 18 നാണ് ഫാ. പെട്രസ് കോവിഡ് ബാധിച്ചു മരണമടഞ്ഞത്. ഇന്ത്യന്‍ കറന്റ്‌സ് മാസികയുടെ ചീഫ് എഡിറ്ററും കപ്പൂച്ചിന്‍ സഭാംഗവുമായ ഫാ. സുരേഷ് മാത്യുവാണ് കോവിഡ് മൂലം മരണമടഞ്ഞ വൈദികരുടെയും സന്യസ്തരുടെയും കണക്കുകള്‍ വെളിപെടുത്തിയത്.

കോവിഡ് ആരംഭിച്ച 2020 മുതല്‍ ഇദ്ദേഹം ഇത്തരം കണക്കുകള്‍ രേഖപ്പെടുത്തിപോരുകയായിരുന്നു. കോവിഡ് മൂലം മരണമടഞ്ഞ വൈദികരും കന്യാസ്ത്രീകളും ജീവിച്ചിരുന്നത് വിദൂര ദേശങ്ങളിലായിരുന്നുവെന്നും അവര്‍ക്ക് കൃത്യമായ രീതിയിലുള്ള ചികിത്സ കിട്ടിയിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

കോവിഡ് ബാധിച്ച് മരണമടഞ്ഞ സന്യാസാംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ നഷ്ടംസംഭവിച്ചിരിക്കുന്നത് ഈശോസഭയ്ക്കാണ്. 44 വൈദികരാണ് ഈശോസഭയ്ക്ക് നഷ്ടമായിരിക്കുന്നത്. സലേഷ്യന്‍ സഭയാണ് തൊട്ടുപിന്നില്‍ 17 പേരെ അവര്‍ക്ക് നഷ്ടമായി. ഡിവൈന്‍ വേര്‍ഡാണ് മൂന്നാം സഥാനത്ത് 16 വൈദികര്‍.

മിഷനറീസ് ഓഫ് ചാരിറ്റിക്ക് 23 ഉം സിഎംസിക്ക് 12 പേരും നഷ്ടമായി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.