കോവിഡ് കാലത്ത് തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്ന വിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചു

ഇംഗ്ലണ്ട്: കോവിഡ് കാലത്ത് വിശ്വാസപരമായ പ്രതിസന്ധികള്‍ ഉയരുന്നു എന്ന അഭിപ്രായങ്ങള്‍ക്കിടയിലും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്ന വിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായിട്ടാണ് വാല്‍ഷിംങ്ഹാം ഔര്‍ ലേഡി ഓഫ് ബസിലിക്കയിലെ റിപ്പോര്‍്ട്ടുകള്‍ വ്യക്തമാക്കുന്നത്. ഓണ്‍ലൈനിലൂടെയുള്ള തിരുക്കര്‍മ്മങ്ങളില്‍ മുമ്പെത്തെക്കാളും വിശ്വാസികള്‍ ഇപ്പോള്‍ പങ്കെടുക്കുന്നതായി കണക്കുകളെ ഉദ്ധരിച്ചുകൊണ്ട് ഷ്രൈന്‍ റെക്ടര്‍ മോണ്‍ ജോണ്‍ ആര്‍മിറ്റേജ് പറയുന്നു.

കൊറോണ വൈറസ് വ്യാപനത്തെതുടര്‍ന്ന് ദേവാലയങ്ങള്‍ അടച്ചിട്ട സാഹചര്യത്തില്‍ EWTN ന്റെ സഹകരണത്തോടെ ലൈവ് സ്ട്രീമിങ് ആരംഭിച്ചിരുന്നു. 135 രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികളാണ് ഇതില്‍ പങ്കെടുത്തത്.

ലൈവ് സ്ട്രീമിങ് പ്രത്യേകിച്ച് വൃദ്ധര്‍ക്ക് ഏറെ ഉപകാരപ്പെട്ടു. കുടുംബാംഗങ്ങള്‍ മുഴുവന്‍ ഒരുമിച്ചിരുന്നാണ് തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തത്.

രാവിലെ എട്ടുമണിക്ക് പ്രഭാതപ്രാര്‍ത്ഥനയോടെയാണ് തിരുക്കര്‍മ്മങ്ങള്‍ ബസിലിക്കയില്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യാരാധന, ജപമാല, ഉച്ചകഴിഞ്ഞ് വിശുദ്ധ കുര്‍ബാന, യാമപ്രാര്‍ത്ഥന, വെസ്പറ, രാത്രിയില്‍ ദിവ്യകാരുണ്യാശീര്‍വാദം ഇങ്ങനെയാണ് തിരുക്കര്‍മ്മങ്ങള്‍.

ദേവാലയങ്ങള്‍ തുറന്ന് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചാലും ഓണ്‍ലൈന്‍ തിരുക്കര്‍മ്മങ്ങള്‍ തുടര്‍ന്നുപോകാനാണ് ആഗ്രഹിക്കുന്നതെന്നും മോണ്‍. ആര്‍മിറ്റേജ് പറഞ്ഞു. അനേകരുടെ ജീവിതങ്ങളുടെ ഒറ്റപ്പെടലിലേക്കും സങ്കടങ്ങളിലേക്കും പ്രാര്‍ത്ഥനാനിയോഗങ്ങളിലേക്കും കടന്നുചെല്ലാനുള്ള അവസരമാണ് ഓണ്‍ലൈന്‍ കര്‍മ്മങ്ങള്‍ നല്കുന്നത് എന്നാണ് ഇദ്ദേഹം വിശ്വസിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.