റോം: കൊറോണ വൈറസ് രോഗബാധിതരായി ആശുപത്രികളില്‍ കഴിയുന്നവര്‍ക്ക് ദിവ്യകാരുണ്യം നല്കുന്നതിന് അവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് അനുവാദം നല്കി. ഈസ്റ്ററിനോട് അനുബനധിച്ച് രോഗികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് വേണ്ടി ബിഷപ് ജിയോവാനി നെര്‍ബിനിയാണ് ആറ് ഇറ്റാലിയന്‍ ഡോക്ടേഴ്‌സിന് ഈ അനുവാദം നല്കിയത്. പ്രാറ്റോ രൂപത, ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കാണ് ബിഷപ് ഇതിനുള്ള അനുവാദം നല്കിയിരിക്കുന്നത്.
പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഡോക്ടര്‍മാരെ യുക്കരിസ്റ്റിക് മിനിസ്‌റ്റേഴ്‌സായി നിയോഗിച്ചിരിക്കുന്നത്. ഇതിന്‍പ്രകാരം ഈസ്റ്റര്‍ദിനത്തില്‍ 100 രോഗികള്‍ക്ക് ഈ ഡോക്ടേഴ്‌സ് ദിവ്യകാരുണ്യം നല്കി.
പ്രൊട്ടക്ടീവ് ഗിയര്‍ വസ്ത്രങ്ങളണിഞ്ഞ് ആശുപത്രി ചാപ്ലെയ്ന്‍ ഫാ. കാര്‍ലോ ഡോക്ടഴേസ്ിനെ ദിവ്യകാരുണ്യവുമായി അനുഗമിച്ചിരുന്നു.