കോവിഡില്‍ നിന്ന് നമുക്ക് നമ്മെയും മറ്റുളളവരെയും സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുണ്ട്: ആര്‍ച്ച് ബിഷപ് ലിയോ കോര്‍ണേലിയോ

ഭോപ്പാല്‍: കോവിഡില്‍ നിന്ന് നമുക്ക് നമ്മെയും മറ്റുളളവരെയും സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുണ്ടെന്ന് ഭോപ്പാല്‍ ആര്‍ച്ച് ബിഷപ് ലിയോ കോര്‍ണേലിയോ. രാജ്യം മുഴുവന്‍ കോവിഡ് രണ്ടാം തരംഗം വീശിയടിക്കുമ്പോഴാണ് കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച് അദ്ദേഹം മുന്നിട്ടിറങ്ങിയിരിക്കുന്നത്.

സ്വയം മാസ്‌ക്ക് ധരിക്കാന്‍ നാം തീരുമാനിക്കുകയും മറ്റുള്ളവരെ മാസ്‌ക്ക് ധരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യണം. ഗവണ്‍മെന്റ് നല്കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ക്കശമായി പാലിക്കണം. നമ്മുടെ സുരക്ഷ നാം ഉറപ്പുവരുത്തണം.

നാമൊരിക്കലും കോവിഡ് വാഹകരാകില്ലെന്ന് തീരുമാനിക്കണം. മുഖം മറയ്ക്കുക, കൈകള്‍ കഴുകുക എന്നിവയ്‌ക്കൊന്നും മടിവിചാരിക്കരുത്. അദ്ദേഹം പറയുന്നു. സ്വന്തം ആരോഗ്യത്തെക്കുറിച്ച് എല്ലാവരും ബോധവാന്മാരാകണമെന്നും കോവിഡിനെതിരെയുള്ള യുദ്ധത്തിലാണ് നാം ഇപ്പോള്‍ ആയിരിക്കുന്നതെന്നും മധ്യപ്രദേശിലെ സഭയുടെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ഫാ. മരിയ സ്റ്റീഫന്‍ പറഞ്ഞു. സ്ഥാപനങ്ങളിലെ അധികാരികള്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് സഭ നിര്‍ദ്ദേശങ്ങളും നല്കിയിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.