ദൈവശാസ്ത്രജ്ഞനും കവിയുമായ ഈശോസഭ വൈദികന്‍ കോവിഡ് ബാധിച്ചു മരണമടഞ്ഞു

മനില: പ്രശസ്ത ദൈവശാസ്ത്രജ്ഞനും ലിറ്റര്‍ജിസ്റ്റും കവിയുമായ ഫാ. തിമോത്തിയോ ഒഫ്രാസിയോ കോവിഡ് ബാധിച്ച് മരണമടഞ്ഞു. 72 വയസായിരുന്നു. കൊറോണ രോഗത്തിന്റെ ചികിത്സയിലിരിക്കവെ ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. രോഗവിമുക്തി നേടിക്കൊണ്ടിരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായ മരണം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മരണം വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഫ്രാന്‍സിസ് മാര്‍പാപ്പ 2015 ല്‍ ഫിലിപ്പൈന്‍സ് സന്ദര്‍ശിച്ചപ്പോള്‍ ഇദ്ദേഹത്തിന്റെ ഗാനമാണ് ചടങ്ങില്‍ ആലപിച്ചിരുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ശവദാഹമാണ് നടത്തുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.