കോവിഡ് 19; ന്യൂയോര്‍ക്കില്‍ മരണമടഞ്ഞ സന്യസ്തരുടെ എണ്ണം പതിനഞ്ചായി

ന്യൂയോര്‍ക്ക്: കോവിഡ് 19 മൂലം ന്യൂയോര്‍ക്കില്‍ മരണമടഞ്ഞ സന്യസ്തരുടെ എണ്ണം പതിനഞ്ചായി. മേരിക്‌നോള്‍ സിസ്‌റ്റേഴ്‌സിലെ മൂന്നു കന്യാസ്ത്രീകളാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. മുപ്പത് പേര്‍ക്ക് ടെസ്റ്റ് ഫലം പോസിറ്റീവാണ്. ജോലിക്കാരായ പത്തുപേരുടെയും റിസല്‍ട്ട് പോസിറ്റീവാണ്. അമേരിക്കയില്‍ പടര്‍ന്നുപിടിച്ച പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാനും രോഗികളെ ശുശ്രൂഷിക്കാനുമുള്ള മുന്നണിയില്‍ ഈ സിസ്‌റ്റേഴ്‌സുമുണ്ടായിരുന്നു. മുന്നൂറോളം സിസ്‌റ്റേഴ്‌സാണ് ഇവിടെയുള്ളത്.

മേരിക്ക്‌നോള്‍ വൈദികരില്‍ പത്തു പേരാണ് കോവിഡ് ബാധിച്ചുമരണമടഞ്ഞത്. രണ്ടു വൈദികരുടെ റിസള്‍ട്ട് പോസിറ്റീവാണ്. മറ്റുള്ളവര്‍ക്കും രോഗലക്ഷണങ്ങള്‍ ആരംഭിച്ചതായും വാര്‍ത്ത പറയുന്നു. 123 വൈദികരാണ് ഇവിടെയുള്ളത്. മേരിക്ക്‌നോള്‍ ഫാദേഴ്‌സ് ആന്റ് ബ്രദേഴ്‌സിന്റെ സുപ്പീരിയര്‍ ജനറല്‍ ഫാ. റെയ്മണ്ട് പറഞ്ഞത് പതിനഞ്ചു പേരുടെ ടെസ്റ്റ് പോസിറ്റീവാണെന്നും മൂന്നുപേരുടെ നില ഗുരുതരമാണെന്നുമാണ്.

മിഷനറിസ് ഓഫ് ചാരിറ്റിയിലെ രണ്ടു കന്യാസ്്ത്രീകളും കോവിഡ് ബാധിച്ചു മരണമടഞ്ഞിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.