കോവിഡ് 19: മലയാളി കന്യാസ്ത്രീ മുംബൈയില്‍ മരണമടഞ്ഞു

മുംബൈ: മലയാളി കന്യാസ്ത്രീ മുംബൈയില്‍ കോവിഡ് 19 ബാധിച്ച് മരണമടഞ്ഞു. സൊസൈറ്റി ഓഫ് ദ ഹെല്‍പ്പേഴ്‌സ് ഓഫ് മേരി സന്യാസിനി സമൂഹാംഗം സിസ്റ്റര്‍ ശകുന്തളയാണ് മരണമടഞ്ഞത്. 73 വയസായിരുന്നു. തൃശൂര്‍ സ്വദേശിനിയായിരുന്നു.

താനെയിലെ മഠത്തിലായിരുന്നു സിസ്റ്റര്‍ താമസിച്ചിരുന്നത്. സിസ്റ്റര്‍ ശകുന്തളയുടെ മരണത്തോടെ മഠാംംഗങ്ങള്‍ ക്വാറന്റൈനിലാണ്. സ്ത്രീശാക്തീകരണവും തെരുവുകുട്ടികളുടെ പുനരധിവാസവും പോലെയുള്ള നിരവധി പ്രവര്‍ത്തനങ്ങളില്‍സജീവമായി ഇടപെട്ടിരുന്ന വ്യക്തിയായിരുന്നു. സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചിരുന്നു. സ്ത്രീകളുടെ മാറ്റത്തിലൂടെ സമൂഹത്തിലും മാറ്റമുണ്ടാക്കാന്‍ കഴിയും എന്നതായിരുന്നു സിസ്റ്ററുടെ വിശ്വാസം. ലാത്തൂര്‍ ഭൂകമ്പദുരിതമേഖലകളില്‍ അക്കാലത്ത് സിസ്റ്റര്‍ കാഴ്ചവച്ച സേവനപ്രവര്‍ത്തനങ്ങള്‍ മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റിയിരുന്നു.

ജര്‍മ്മന്‍ കന്യാസ്ത്രീയായ മദര്‍ അന്ന ഹൂബെര്‍ട്ടായും ജസ്യൂട്ട് വൈദികനായ ജോസഫും ചേര്‍ന്ന് 1942 ല്‍ സ്ഥാപിച്ചതാണ് സൊസൈറ്റി ഓഫ് ദ ഹെല്‍പ്പേഴ്‌സ് ഓഫ് മേരി കോണ്‍ഗ്രിഗേഷന്‍. 69 ഭവനങ്ങളിലായി 360 അംഗങ്ങളുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.