ഇത് കോവിഡിനെ തോല്പിച്ച 94 കാരന്‍ വൈദികന്‍

കൊല്‍ക്കൊത്ത: കോവിഡിനെ തോല്പിച്ച അതിശയകരമായ ജീവിതമാണ് ഫാ. പീറ്റര്‍ വിന്‍സെന്റ് ലൂര്‍ദിന്റേത്.സലേഷ്യന്‍ സഭാംഗമായ ഇദ്ദേഹത്തിന് 94 വയസുണ്ട്. സാധാരണയായി ഈ പ്രായത്തില്‍ കോവിഡ് ബാധിച്ചാല്‍ അതിജീവനസാധ്യത വളരെ കുറവായിരിക്കും. എന്നാല്‍ ഫാ. പീറ്റര്‍ വിന്‍സെന്റ് അതിന് അപവാദമാണ്. ഓക്‌സിജന്‍ പിന്തുണയോടെ ദിവസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞ ഇദ്ദേഹം ഓഗസ്റ്റ് 15 നാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. ജൂലൈ അവസാനവാരത്തിലാണ് ഫാ. പീറ്റര്‍ കോവിഡ് ബാധിതനായി ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഐ സിയുവിലെ എല്ലാ ബെഡുകളിലും രോഗികള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് കോവിഡ് വാര്‍ഡില്‍ ഓക്‌സിജന്‍ സപ്പോര്‍ട്ടും മരുന്നും നല്കിയാണ് ഞങ്ങള്‍ അദ്ദേഹത്തെ പരിചരിച്ചത്. ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്റ് ബിജോയ് സര്‍ക്കാര്‍ പറഞ്ഞു. ഒമ്പതു ദിവസങ്ങള്‍ക്ക് ശേഷം അച്ചന്‍ രോഗവിമുക്തനായി, 14 നും 16 നും രണ്ടുതവണ കോവിഡ് ടെസറ്റ് നടത്തി. രണ്ടിലും നെഗറ്റീവായിരുന്നു ഫലം. തുടര്‍ന്ന് 15 ാം തീയതി ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.