കോവിഡ്; ട്രംപിനും മെലാനിയായ്ക്കും വേണ്ടി കത്തോലിക്കാ മെത്രാന്മാരുടെ പ്രാര്‍ത്ഥന

വാഷിംങ്ടണ്‍: കോവിഡ് 19 സ്ഥിരീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും പ്രഥമ വനിത മെലാനിയ ട്രംപിന്റെയും രോഗസൗഖ്യത്തിന് വേണ്ടി യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് പ്രാര്‍ത്ഥിച്ചു.

ഇരുവര്‍ക്കും പൂര്‍ണ്ണ സൗഖ്യം ഉണ്ടാകുന്നതിനും കുടുംബം സുരക്ഷിതമായും ആരോഗ്യത്തോടെയും ഇരിക്കുന്നതിനും വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.പത്രക്കുറിപ്പില്‍ ലോസ് ആഞ്ചല്‍സ് ആര്‍ച്ച് ബിഷപ് ജോസ് ഗോമസ് പറഞ്ഞു. നിരവധി മെത്രാന്മാര്‍ സോഷ്യല്‍ മീഡിയായിലൂടെ പ്രസിഡന്റിന്റെ രോഗസൗഖ്യത്തിനായുള്ള പ്രാര്‍ത്ഥനകള്‍ വാഗ്ദാനം നേര്‍ന്നിട്ടുണ്ട്. പ്രസിഡന്റിനും ഭാര്യയ്ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനകളില്‍ തങ്ങളോടൊപ്പം പങ്കുചേരാന്‍ ന്യൂയോര്‍ക്ക് കര്‍ദിനാള്‍ തിമോത്തി ഡോളന്‍ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു.

ഒക്ടോബര്‍ ഒന്നിനാണ് ട്രംപിനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. ട്രംപ് ആശുപത്രിവിട്ടുവെന്നും ചികിത്സ തുടരുന്നുവെന്നുമാണ് ഏറ്റവും പുതിയ വാര്‍ത്ത.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.