ലോകത്തിന്റെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം കിട്ടി, കോവിഡ് പ്രതിരോധ വാക്‌സിന്‍ റഷ്യ രജിസ്ട്രര്‍ ചെയ്തു

മോസ്‌ക്കോ: ലോകം മുഴുവന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു ഈ ഒരു അസുലഭ നിമിഷത്തിന് വേണ്ടി. ലോകത്തെ മുഴുവന്‍ നിശ്ചലമാക്കുകയും മനുഷ്യരെ പരിഭ്രാന്തരാക്കുകയും ചെയ്ത കോവിഡ് 19 നെ പിടിച്ചുകെട്ടാനുള്ള പ്രതിരോധ വാക്‌സിന്‍ റഷ്യ രജിസ്ട്രര്‍ ചെയ്തിരിക്കുന്നു.സകലവഴികളും പരീക്ഷിച്ചുനോക്കി നിസ്സഹായമായി നില്ക്കുകയായിരുന്ന ലോകത്തിന് ആശ്വാസവും പ്രതീക്ഷയുമാണ് ഈ വാര്‍ത്ത.

കോവിഡിനെതിരെ സ്ഥായിയായ രോഗപ്രതിരോധ ശേഷി നല്കുന്ന ലോകത്തെ ആദ്യത്തെ വാക്‌സിനാണ് റഷ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വഌഡിന്‍ പുടിനാണ് ഇക്കാര്യം അറിയിച്ചത്.

വാണിജ്യാടിസ്ഥാനത്തിലുള്ള വാക്‌സിന്റെ നിര്‍മ്മാണം റഷ്യ അടുത്തമാസം മുതല്‍ ആരംഭിക്കും. വെറും ശാസ്ത്രീയമായ വിജയം മാത്രമായി ഇതിനെ നാം കാണരുത്. ദൈവികമായ ഇടപെടലും അനേകരുടെ പ്രാര്‍ത്ഥനയ്ക്കുള്ള ഉത്തരവുമായിട്ടാണ് വാക്‌സിനെ കാണേണ്ടത്. ഒരുപാട് പള്ളികളിലും കന്യാമഠങ്ങളിലും പ്രാര്‍ത്ഥനാകൂട്ടായ്മകളിലും കോവിഡ് പ്രതിരോധത്തിന് വേണ്ടിയുള്ള മരുന്നിന്റെ കണ്ടുപിടിത്തത്തിന് വേണ്ടി പ്രാര്‍ത്ഥനകള്‍ ഉയരുന്നുണ്ടായിരുന്നു.

ആ പ്രാര്‍ത്ഥനകള്‍ ഇന്ന് സഫലമായതില്‍ നമുക്ക് ദൈവത്തിന് നന്ദിപറയാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.