കോവിഡ്; മലയാളി കന്യാസ്ത്രീ ന്യൂഡല്‍ഹിയില്‍ മരണമടഞ്ഞു

ന്യൂഡല്‍ഹി: തൃശൂര്‍ സ്വദേശിനിയും ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് സന്യാസിനിയുമായ സിസ്റ്റര്‍ ആനി ഫ്‌ളോസി കോവിഡ് ബാധിച്ച് മരണമടഞ്ഞു. 74 വയസായിരുന്നു. സന്യസ്ത ജീവിതത്തിന്റെ സുവര്‍ണ്ണജൂബിലി വര്‍ഷത്തിലാണ് സിസ്റ്ററുടെ വേര്‍പിരിയല്‍.

താന്‍ ദൈവത്തിന് പൂര്‍ണ്ണമായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നുവെന്നും ഒന്നിനെയുമോര്‍ത്ത് ഭയക്കുന്നില്ല എന്നുമായിരുന്നു മേലധികാരിയോട് മരിക്കുന്നിന് മുമ്പുള്ള സിസ്റ്ററുടെ വാക്കുകള്‍. ഇതേ വാക്കുകള്‍ തന്നെ ടാന്‍സാനിയായിലുള്ള ഇതേ സന്യാസസമൂഹത്തിലെ അംഗമായ സഹോദരിയോടും സിസ്റ്റര്‍ പറഞ്ഞിരുന്നു.

ഓഗസ്റ്റ് 17 നാണ് ന്യൂമോണിയായെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 29 ന് വെന്റിലേറ്ററിലേക്ക് മാറ്റി. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.

സെപ്തംബര്‍ ഒന്നിന് കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം ദഹിപ്പിച്ചു. ഭൗതികാവശിഷ്ടം പിന്നീട് പ്രൊവിന്‍ഷ്യാല്‍ ഹൗസിലേക്ക് കൊണ്ടുപോയി.

അഗതികള്‍ക്കും പരിത്യക്തര്‍ക്കും വേണ്ടി ജീവിച്ച വ്യക്തിയായിരുന്നു സിസ്റ്റര്‍ ആനി ഫ്‌ളോസിയെന്ന് സഹസന്യാനികള്‍ അനുസ്മരിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.