ഇഡോനേഷ്യയില്‍ ആര്‍ച്ച് ബിഷപിനും വൈദികര്‍ക്കും കോവിഡ് 19

ജക്കാര്‍ത്ത: ഇഡോനേഷ്യന്‍ ആര്‍ച്ച് ബിഷപ് കൊര്‍ണേലിയസിനും നാലു വൈദികര്‍ക്കും കോവിഡ് 19. അതിരൂപതയില്‍ നിന്ന് ഔദ്യോഗികമായി പുറത്തുവിട്ട വിവരമാണ് ഇത്. അതിരൂപത വക്താവ് ഫാ. ബെന്യാമിന്‍ നല്കിയ വീഡിയോ സന്ദേശത്തിലാണ് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത അറിയിച്ചത്.

വികാര്‍ ജനറല്‍ ഉള്‍പ്പടെയുള്ള നാലുവൈദികര്‍ക്കാണ് കോവിഡ് 19. ആര്‍ച്ച് ബിഷപും വൈദികരും ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. ആര്‍ച്ച് ബിഷപ്പിന്റെ സ്ഥിതി മാറ്റമില്ലാതെ തുടരുന്നു. വക്താവ് വ്യക്തമാക്കി. എന്നാല്‍ വൈദികരുടെ അവസ്ഥയെക്കുറിച്ച് വിവരമൊന്നും അറിയിച്ചിട്ടില്ല.

കപ്പൂച്ചിന്‍ സഭാംഗമാണ് ആര്‍ച്ച് ബിഷപ് കൊര്‍ണേലിയൂസ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.