കുരിശു ഭിത്തി അലങ്കരിക്കാനുള്ള വെറും പ്രതീകമല്ല: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഭിത്തി അലങ്കരിക്കാനുള്ള വെറും പ്രതീകമല്ല കുരിശെന്നും അത് ദൈവസ്‌നേഹത്തിന്റെ പരിപൂര്‍ണ്ണമായ പ്രതിഫലനമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. നമ്മുടെ പാപങ്ങള്‍ക്ക് വേണ്ടി കുരിശില്‍ മരിക്കാന്‍ സ്വപുത്രനെ അയച്ച ദൈവത്തിന്റെ സ്‌നേഹമാണ് കുരിശ്.

ക്രുശിനെ നോക്കി എത്ര ആളുകള്‍, എത്ര ക്രൈസ്തവര്‍ തങ്ങളുടെ ജീവിതത്തിന്റെ സമയം ചെലവഴിക്കുന്നുണ്ട്? കുരിശിനെ നോക്കി ധ്യാനപൂര്‍വ്വം സമയം ചെലവഴിക്കുക ആ മുറിവുകളെ നോക്കുക, ക്രിസ്തുവിന്റെ ഹൃദയത്തെ നോക്കുക. ലോകത്തെ നോക്കുക, ക്രിസ്തു ദൈവപുത്രന്‍ നമുക്ക് വേണ്ടി ക്രൂശിക്കപ്പെട്ടു. വിനീതനായി… എല്ലാം സ്‌നേഹത്തെ പ്രതി.

എവിടെ നാം കുരിശിനെ കാണുന്നുവോ അവിടെ നാം ക്രിസ്തുവിന്റെ സ്‌നേഹം ഓര്‍ക്കണം. ദൈവത്തിന്റെ സ്‌നേഹമാണ് ക്രിസ്തുവിനെ നമ്മുടെ രക്ഷയ്ക്കുവേണ്ടി ഈ ഭൂമിയിലേക്ക് അയച്ചത് ആത്മാവിന്റെ വെളിച്ചമാണ് ക്രിസ്തു നല്കിയത്.അത് ദൈവവെളിച്ചത്തില്‍ കാര്യങ്ങളെ കാണാന്‍ നമ്മെ സഹായിക്കുന്നു. പാപ്പ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.