ഇന്ന് സെപ്തംബര്‍ 14 കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍

ഇന്ന് സെപ്തംബര്‍ 14. കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് സഭയിലെ ഈ തിരുനാളിന്. 335 മുതല്‍ ജെറുസലേമിലും അഞ്ചും ആറും നൂറ്റാണ്ടുമുതല്‍ ഗ്രീക്ക് സഭയിലും ലത്തീന്‍സഭയിലും കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ആചരിച്ചിരുന്നു, പല ചരിത്രങ്ങളും കുരിശിന്റെ പുകഴ്ചയുടെ തിരുനാളുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. അതിലൊന്ന് കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിക്കുണ്ടായ ദര്‍ശനമാണ് കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന് തുടക്കം കുറിച്ചത് എന്നാണ്. 326 ല്‍ ഹെലേനാ രാജ്ഞി യഥാര്‍ത്ഥ കുരിശു കണ്ടുപിടിച്ചതാണ് തിരുനാളിന് പ്രചാരം സിദ്ധിക്കാന്‍ കാരണമായത്.

കഥകളും ചരിത്രവും എന്തുതന്നെയായാലും കുരിശാണ് രക്ഷയെന്ന് നാം തിരിച്ചറിയുന്നു. ഇന്നലെ വരെ അപമാനത്തിന്റെ അടയാളമായി കരുതപ്പെട്ടിരുന്ന കുരിശ് രക്ഷയുടെ അടയാളമായി മാറിയിരിക്കുന്നു. അതുകൊണ്ട് കുരിശാണ് രക്ഷയെന്നും കുരിശിലാണ് രക്ഷയെന്നും നമുക്കേറ്റുപ്രാര്‍ത്ഥിക്കാം.

മരിയന്‍ പത്രത്തിന്റെ എല്ലാ പ്രിയ വായനക്കാര്‍ക്കും കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ മംഗളങ്ങള്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.